കോണ്‍ക്രീറ്റ് പ്രതലത്തിലും കരുത്തോടെ; കോര്‍ണിങ് ഗൊറില്ല വിക്റ്റസ്2 വിപണിയിലേക്ക്

കോണ്‍ക്രീറ്റ് പ്രതലത്തിലും കരുത്തോടെ; കോര്‍ണിങ് ഗൊറില്ല വിക്റ്റസ്2 വിപണിയിലേക്ക്

തിരുവനന്തപുരം: കൂടുതല്‍ കടുപ്പവും കരുത്തുമുള്ള വിക്റ്റസ്2 പുറത്തിറക്കി കോര്‍ണിങ് ഗൊറില്ല ഗ്ലാസ്. കോണ്‍ക്രീറ്റ് പ്രതലങ്ങളില്‍പ്പോലും കരുത്തോടെ നില്‍ക്കുന്ന കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്റ്റസ്2 പാടുകള്‍ ഇല്ലാതെ പരമാവധി വ്യക്തതയോടെ ഉപഭോക്താക്കളുടെ ആഗ്രഹത്തിനനുസരിച്ച് പ്രകടനം കാഴ്ചവയ്ക്കും. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണികളായ ചൈന, ഇന്ത്യ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 84 ശതമാനംപേരും ഫോണിന്റെ ബ്രാന്‍ഡുകളെക്കാള്‍ ഗ്ലാസുകളുടെ ഉറപ്പിന് മുന്‍ഗണന നല്‍കുന്നു എന്ന് കണ്ടെത്തിയിരുന്നു.

ഫോണുകള്‍ക്ക് കഴിഞ്ഞ നാല് വര്‍ഷത്തെക്കാള്‍ 15 ശതമാനം ഭാരവും 10 ശതമാനം വലിപ്പവും കൂടുതലാണ് ഇപ്പോഴത്തെ ഫോണുകള്‍ക്ക്. അതുകൂടി കണക്കിലെടുത്താണ് കൂടുതല്‍ ഉറപ്പോടെ പുതിയ സാങ്കേതികത രൂപപ്പെടുത്തിയത്. കോണ്‍ക്രീറ്റ് പ്രതലത്തില്‍ ഒരു മീറ്റര്‍ മുകളില്‍നിന്ന് പരീക്ഷണാര്‍ഥം താഴെ ഇട്ടപ്പോള്‍ പോലും ഗ്ലാസ് പരുക്കേല്‍ക്കാതെ നിന്നു. പ്രമുഖ 45 ബ്രാന്‍ഡുകളുടെ 800 കോടി ഉപകരണങ്ങളില്‍ ഗൊറില്ലാ ഗ്ലാസുകള്‍ ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നു. മൊബൈല്‍ കണ്‍സ്യൂമര്‍ ഇലേക്ട്രാണിക്സിലെ അതികായന്‍മാരാണ് ഗൊറില്ല ഗ്ലാസ്. പുതിയ ഉല്‍പ്പന്നം ഉപഭോക്താക്കള്‍ക്ക് ഗ്ലാസ് വീണുപൊട്ടുമോയെന്ന ആശങ്കകുറക്കുമെന്ന് വൈസ് പ്രസിഡന്റും ജനറല്‍ മാനേജരുമായ ഡേവിഡ് വെലസ്‌ക്വെസ് പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *