തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ ഇന്റര്‍നെറ്റ് മുഖേന സുതാര്യതയോടെ വേഗത്തില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ ഇ-ഗവേണന്‍സ് നടപ്പിലാക്കി വരുന്നു. ഇത്തരത്തില്‍ പൊതുജങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ പുതുസാങ്കേതികവിദ്യയുടെ സഹായത്താല്‍ ലഭ്യമാക്കിയ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ‘കേരള സംസ്ഥാന ഇ-ഗവേണന്‍സ് അവാര്‍ഡ്’ 2022 ഡിസംബര്‍ മൂന്ന് ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കി. സര്‍ക്കാര്‍ ഓഫിസുകള്‍ പേപ്പര്‍രഹിതമാകുന്നതിനും പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സുതാര്യവും അഴിമതിരഹിതവുമാക്കി വേഗത്തില്‍ ലഭിക്കാന്‍ ഇ-ഗവേണന്‍സ് മൂലം സാധിക്കുമെന്നും ഇതിലേക്കായി ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉടനടി നടപ്പില്‍ വരുത്തുമെന്നും ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ക്ഷീര വികസന വകുപ്പിന്റെ ക്ഷീരശ്രീ പോര്‍ട്ടലിലൂടെ കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ മികച്ച രീതില്‍ ലഭ്യമാക്കിയതിനാല്‍ ഇ-സിറ്റിസണ്‍ സര്‍വീസ് ഡെലിവറി വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തിനു ക്ഷീര വികസന വകുപ്പ് അര്‍ഹമായി. മൃഗസംരക്ഷണ ക്ഷീര വകുപ്പ് ഡയറക്ടര്‍ ഡോ: എ. കൗശിഗന്‍ ഐ.എ.എസ് ഏറ്റുവാങ്ങി. ksheersaree.kerala.gov.in പോര്‍ട്ടല്‍ മുഖേന തങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്ത് സ്മാര്‍ട്ട് ഐഡി കരസ്ഥമാക്കാനും അതിനുശേഷം വിവിധ സ്‌കീമുകളിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാനും വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഈ രേഖകള്‍ പോര്‍ട്ടലില്‍ നിന്ന് പരിശോധിച്ചു ഫീല്‍ഡ് വെരിഫിക്കേഷനുശേഷം ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊണ്ട് അര്‍ഹതപ്പെട്ട ഗുണഭോക്താവിന് e -DBT മുഖേന സബ്‌സിഡി ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കുവാനും സാധിക്കും. കര്‍ഷകര്‍ക്ക് തങ്ങള്‍ സമര്‍പ്പിച്ച അപേക്ഷകളുടെ നിലവിലുള്ള സ്ഥിതി തങ്ങളുടെ ലോഗിനില്‍ നിന്ന് ബോധ്യപ്പെടുവാനും സാധിക്കുന്നതാണെന്നും മുന്‍ ഡയറക്ടര്‍ സുരേഷ് കുമാറാണ് പോര്‍ട്ടലിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമിട്ടതെന്നും അദ്ദേഹം അറിയിച്ചു.
പൊതുവിദ്യാഭ്യസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍ കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് വിവരസാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍ ഐ.എ.എസ് സ്വാഗതം പറഞ്ഞു. അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ ജൂറി മെംബര്‍ ജൂറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രസ്തുത ചടങ്ങില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ഐ.എം.ജി ഡയറക്ടര്‍ കെ. ജയകുമാര്‍ ഐ.എ.എസ്, വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കേരളം സ്റ്റേറ്റ് ഐ.ടി മിഷന്‍ ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഐ.എ.എസ് നന്ദി അറിയിച്ചു.