കേരളബാങ്ക് പ്രസിഡന്റിന്റെ നിര്‍ദേശം നടപ്പാക്കത്തവര്‍ക്കെതിരേ നടപടി വേണം: എം.കെ രാഘവന്‍ എം.പി

കേരളബാങ്ക് പ്രസിഡന്റിന്റെ നിര്‍ദേശം നടപ്പാക്കത്തവര്‍ക്കെതിരേ നടപടി വേണം: എം.കെ രാഘവന്‍ എം.പി

കോഴിക്കോട്: കേരള ബാങ്ക്‌ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും നിര്‍ദേശം നല്‍കിയിട്ടും ദീപ്തിയുടെ ട്രാന്‍സ്ഫര്‍ നടപ്പാക്കാത്ത കോഴിക്കോട് റീജ്യന്‍ ഓഫിസ് അധികാരികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. ഓപ്പണ്‍ വേക്കന്‍സിയായി നിലനില്‍ക്കുന്ന തസ്തികയിലേക്ക് രാഷ്ട്രീയ ഇടപെടല്‍ മൂലം ദീപ്തിക്ക് നീതി നിഷേധിക്കുന്നത് അനുവദിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ സംഘടനാ ഭാരവാഹികള്‍ ബാങ്ക് പ്രസിഡന്റിനേയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറേയും കണ്ട് വിഷയമുന്നയിച്ചപ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഇരുവരും അറിയിച്ചത്. എന്നാല്‍ രാഷ്ട്രീയ ഇടപെടല്‍ മൂലം റീജ്യന്‍ ഓഫിസില്‍ തീരുമാനം വൈകുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി.

വീട്ടില്‍ രോഗബാധിതയായ പ്രായമായ അമ്മയും കുട്ടികളുമുള്ള ദീപ്തിക്ക് ട്രാന്‍സ്ഫര്‍ വളരെ ഉപകാരപ്രദമാകും. ഇക്കാര്യത്തില്‍ നടപടി വൈകുകയാണെങ്കില്‍ ഈ വിഷയം സമൂഹം ഏറ്റെടുമെന്നദ്ദേഹം മുന്നറിയിപ്പ് നല്‍കി. ദീപ്തിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കേരളബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ് ഭാരവാഹികള്‍ ബാങ്കിന് മുന്‍പില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റും സമരസമിതി ചെയര്‍മാനുമായ ഇ. സി സതീശന്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യുസി ജില്ലാ പ്രസിഡന്റ്‌ പി. രാജീവ് ,എ.ഐ.സി.ബി.ഇ.എഫ് അഖിലേന്ത്യാ ഡെപ്യൂട്ടി സെക്രട്ടറി പി. പ്രദീപ്കുമാര്‍, അഡ്വ.എം.രാജന്‍ (ഐ.എന്‍.ടി.യു.സി), എ.കെ.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി ബോധിസത്വന്‍ കെ. റജി, കേരള ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്‌ പി.കെ സുരേഷ്, മാധവന്‍ പി.വി (എ.ഐ.ടി.യു.സി), ലീന കെ.കെ (കെ.ബി.ഇ.സി ജോയന്റ് സെക്രട്ടറി), കെ.ബി.ഇ.സി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ റസാക്ക്, മുഹമ്മദ് ബഷീര്‍ (എ.ഐടി.യു.സി സിറ്റി കമ്മിറ്റി), സെറീന ബി.വി (വനിതാ കമ്മിറ്റി കണ്‍വീനര്‍),അബ്ദുള്‍ മജീദ് കെ.പി ( കെ.ബി.ഇ.സി ജില്ലാ ജോയന്റ് സെക്രട്ടറി),ദിനേശ് മണി എന്നിവര്‍ പ്രസംഗിച്ചു. കേരള ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ് കെ.കെ സജിത്ത് കുമാര്‍, ജില്ലാ എക്‌സിക്യൂട്ടീവ് അഗം ശശികുമാര്‍ അമ്പാളി എന്നിവരണ് അനിശ്ചിതകാല നിരാഹരം അനുഷ്ഠിക്കുന്നത്. കേരള ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി.കെ രാജേഷ് സ്വാഗതവും സുനില്‍കുമാര്‍ എന്‍.പി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *