‘ഒരിക്കല്‍ കൂടി സംഗീതരാവ് ‘ എട്ടിന്

‘ഒരിക്കല്‍ കൂടി സംഗീതരാവ് ‘ എട്ടിന്

കോഴിക്കോട്: മലബാറില്‍ സംഗീതത്തിന്റെ വസന്തം വിരിയിച്ച ഗായികമാര്‍ അണിനിരക്കുന്ന ‘ഒരിക്കല്‍ കൂടി’ സംഗീതരാവ് എട്ടിന് വ്യാഴം വൈകീട്ട് ആറ് മണിക്ക് ടൗണ്‍ഹാളില്‍ നടക്കുമെന്ന് സിബില്ല സദാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗായികമാരായ സിബില്ല സദാനന്ദന്‍, ലീന പപ്പന്‍, സിസിലി, സുജാത, സുശീല ഇന്ദിരാ ജോയ്, ഷേര്‍ളി, റഹ്‌മത്ത് ഉള്‍പ്പെടെയുള്ള ഗായികമാരാണ് സംഗീതരാവ് ഒരുക്കുന്നത്. നൂര്‍ജഹാന്‍, ലതാ മങ്കേഷ്‌കര്‍, സുശീല, ജാനകി എന്നിവരുടെ ഗാനങ്ങളും മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങളും ആലപിക്കും. പപ്പന്‍ കോഴിക്കോടിന്റെ നേതൃത്വത്തിലുള്ള ആര്‍ട്ടിസ്റ്റുകളാണ് ഓര്‍ക്കസ്ട്ര ഒരുക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സിസിലി, സുജാത, സുശീല, ഇന്ദിരാജോയ്, ഷേര്‍ളി, റഹ്‌മത്ത് എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *