തിരുവനന്തപുരം: ഭരണരംഗത്ത് മികവ് തെളിയിച്ച സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2018, 2019-20, 2020-21 വര്‍ഷങ്ങളിലെ ഇ-ഗവേണന്‍സ് അവാര്‍ഡ് വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഇ-സിറ്റിസണ്‍ സര്‍വീസ് ഡെലിവറി വിഭാഗത്തിലെ അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി അധ്യക്ഷത വഹിച്ചു.
കൊവിഡ് കാലത്ത് ഗ്രാന്‍ഡ് കെയര്‍ പദ്ധതി വഴി നടപ്പാക്കിയ വയോജന സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൊബൈല്‍ ഗവേണന്‍സ് പുരസ്‌കാരം മന്ത്രി വി.ശിവന്‍കുട്ടിയില്‍ നിന്നും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ്, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ വിപിന്‍ വില്‍ഫ്രഡ്, വിദ്യാ നായര്‍ എന്നിവര്‍ സംയുക്തമായി സ്വീകരിച്ചു.
മികച്ച വെബ്‌സൈറ്റിനുള്ള 2019-21 ലെ ഇ-ഗവേണന്‍സ് പുരസ്‌കാരം മന്ത്രി വി.ശിവന്‍കുട്ടിയില്‍ നിന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ഡോ.മൈന ഉമൈബാന്‍, ശ്രീബാല്‍ ബി.എസ്, ചൈതന്യ.ജി, മഞ്ജരി അശോക്, ആശ.എസ്.പണിക്കര്‍ എന്നിവരും സംയുക്തമായി സ്വീകരിച്ചു.