കോഴിക്കോട്: വിവിധ ലോക രാജ്യങ്ങളില്‍ നിന്നും കായിക പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന വേള്‍ഡ് ഫൂട്ട് വോളിയുടെ ബ്രോഷര്‍ പ്രകാശനം കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി സഹമന്ത്രി വി.മുരളീധരന്‍ നിര്‍വഹിച്ചു. ഫൂട്ട് വോളി ഓഫ് കേരളയുടെ ട്രഷറര്‍ കെ.വി അബ്ദുള്‍ മജീദ് ബ്രോഷര്‍ ഏറ്റുവാങ്ങി. ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി വൈസ് പ്രസിഡന്റ് എം.മുജീബ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. വി.പി അബ്ദുല്‍ കരീം, സി.പി അബ്ദുള്‍ റഷീദ് , കെന്‍സ ബാബു , ഹാഷിം കടാക്കലകം എന്നിവര്‍ സംസാരിച്ചു. സി.ഇ.ഒ അബ്ദുള്ള മാളിയേക്കല്‍ സ്വാഗതവും ആര്‍.ജയന്ത് കുമാര്‍ നന്ദിയും പറഞ്ഞു. 2023 ഫെബ്രുവരി 23 മുതല്‍ 28 വരെ ബീച്ച് പരിസരത്താണ് വേള്‍ഡ് ഫൂട്ട് വോളി സംഘടിപ്പിക്കുന്നത്. മത്സരാര്‍ത്ഥികളായ 20 രാജ്യങ്ങളുടെ പട്ടിക ഇതിനകം തയ്യാറായി. ഡിസംബര്‍ അവസാനവാരം സംഘാടക സമിതി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
വേള്‍ഡ് ഫൂട്ട് വോളി സംബന്ധിച്ച് സംഘാടകര്‍ മന്ത്രി എ.കെ ശശീന്ദ്രനുമായി കൂടികാഴ്ച നടത്തുന്നു