തിരുവനന്തപുരം: വിഴിഞ്ഞത്തെ സമരത്തില്‍ മുഖ്യമന്ത്രി ഒത്തുതീര്‍പ്പിനായി ശ്രമിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എത്ര എതിര്‍പ്പുണ്ടായാലും വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെ കടുത്ത നിലപാട്. പദ്ധതിക്കെതിരേ പ്രാദേശികമായും സഭാ തലത്തിലും വരും നാളുകളില്‍ പ്രതിഷേധം കടുക്കാനും സാധ്യതയുണ്ട്. അത് കൂടി മുന്നില്‍ക്കണ്ടാണ് കേന്ദ്രസേനയെ ഇറക്കാന്‍ സര്‍ക്കാരും ഒരുങ്ങുന്നത്. കേന്ദ്രസേനയെ കൊണ്ടുവരണമെന്ന തീരുമാനത്തെ സര്‍ക്കാര്‍ പിന്തുണച്ചു.
എന്നാല്‍, വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രസേനയെ കൊണ്ടുവരാനുളള നീക്കത്തില്‍ കൈകഴുകാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. കേന്ദ്രസേനയെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത് സര്‍ക്കാരല്ലെന്നും അദാനി കമ്പനിയാണെന്നുമാണ് പരസ്യനിലപാട്. ഇതില്‍ നിന്നെല്ലാം ഗൗതം അദാനിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മനസിലാക്കാമെന്ന് രമേശ് ചെന്നിത്തല.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നല്‍കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് തെയ്യാറാകുന്നില്ലെന്ന് ചോദിച്ച രമേശ് ചെന്നിത്തല, സ്ഥലത്ത് പോലുമില്ലാത്തിരുന്ന രൂപത അധ്യക്ഷനെതിരെ കേസ് എടുത്ത നടപടി സര്‍ക്കര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പല വന്‍കിട പദ്ധതികള്‍ക്കും കേന്ദ്രസേനയുടെ സംരക്ഷമുളളതിനാല്‍ സമ്മതം മൂളിയെന്ന് പൊതുവില്‍ നിലപാടെടുക്കാം. വിഴിഞ്ഞത്തെ പ്രാദേശിക പ്രക്ഷോഭം കടുത്താല്‍ കേന്ദ്രസേനയ്ക്ക് ഇടപേടേണ്ടിവരും. അങ്ങനെ വന്നാല്‍ എല്ലാം കേന്ദ്രസേനയുടെ തലയില്‍ ചാര്‍ത്തി സംസ്ഥാന സര്‍ക്കാരിന് തന്ത്രപരമായി രക്ഷപെടാം. കേന്ദ്രസേനയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തലകുലുക്കിയതോടെ കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച കോടതിയില്‍ നിലപാടറിയിക്കും.