ലോക ഭിന്നശേഷി ദിനത്തില്‍ വീല്‍ചെയര്‍ വിതരണം

ലോക ഭിന്നശേഷി ദിനത്തില്‍ വീല്‍ചെയര്‍ വിതരണം

കോഴിക്കോട്: ലോകഭിന്നശേഷി ദിനത്തില്‍ കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ നേതൃത്വത്തില്‍ അംഗപരിമിതര്‍ക്ക് വീല്‍ചെയര്‍ വിതരണം ചെയ്യുന്നു. റോട്ടറി കാലിക്കറ്റ് സൗത്ത് ചാപ്റ്ററുമായി സഹകരിച്ച് നടത്തുന്ന പരിപാടി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിന് എതിര്‍വശത്തെ ബീച്ച് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ പ്രമോദ് നായനാര്‍, റോട്ടറി സൗത്ത് പ്രസിഡന്റ് ഡോ. സനന്ദ് രത്‌നം, കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി. എസ്.രാകേഷ് എന്നിവര്‍ പങ്കെടുക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *