യാത്രയയപ്പും കുടുംബസംഗമവും നാളെ

യാത്രയയപ്പും കുടുംബസംഗമവും നാളെ

കോഴിക്കോട്: പോസ്റ്റല്‍ ഡിവിഷനില്‍ നിന്നും വിരമിച്ച സംഘടനാഭാരവാഹികള്‍ക്കും മെമ്പര്‍മാര്‍ക്കും നാഷണല്‍ ഫെഡറേഷന്‍ ഓഫ് എംപ്ലോയിസ് (എന്‍.ഇ.പി.ഇ) യാത്രയയപ്പ് നല്‍കും. നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് പോസ്റ്റല്‍ റിക്രിയേഷന്‍ ക്ലബില്‍വച്ച് ജീവനക്കാരുടെ കൂട്ടായ്മയിലാണ് യാത്രയയപ്പ് നല്‍കുന്നത്. ഇതോടനുബന്ധിച്ച് ജീവനക്കാരുടെ കുടുംബസംഗമം, എസ്.എസ്.എല്‍.സി ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം, അഖിലേന്ത്യാ തലത്തില്‍ മികവ് തെളിയിച്ച കായിക പ്രതിഭകളെ ആദരിക്കല്‍, ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും കലാപരിപാടികള്‍ എന്നിവയും നടക്കും. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *