കോഴിക്കോട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാര്‍ഷിക-വ്യവസായ മേഖലകളെ തകര്‍ക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍ പറഞ്ഞു. ഐ.എന്‍.ടി.യുസി നോര്‍ത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വില കയറ്റത്തിനും തൊഴിലില്ലായ്മക്കും എതിരേയും മുടങ്ങിക്കിടക്കുന്ന ക്ഷേമ പെന്‍ഷന്‍ ഉടന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ കാര്‍ഷിക-വ്യവസായ മേഖലകള്‍ വിദേശ കുത്തകകള്‍ക്ക് പണയം വച്ചിരിക്കുകയാണ്. തൊഴിലില്ലായ്മയും വിലകയറ്റവും ഇവിടെ രൂക്ഷമാണ്. രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസും ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ഐ.എന്‍.ടി.യു.സിയും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.എന്‍.ടി.യുസി നോര്‍ത്ത് നിയോജകമണ്ഡലം പ്രസിഡന്റ് ജോയിപ്രസാദ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എം അബ്ദുറഹിമാന്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി ധര്‍മ്മരാജ് , അഷറഫ് ചാലാട്ട്, അഡ്വ. കെ. എം കാദരി , ടി.വി മജീദ് , വിനോദ് കുമാര്‍ കളത്തില്‍, കെ. ആനന്ദകുമാര്‍, പി. ഫൈസല്‍ രാജ്, പി .ടി ആനന്ദന്‍, സൈമണ്‍ ചാക്കോ , സരിത പ്രകാശ്, സുരേഷ് ബാബു മുണ്ടക്കല്‍ , മജീദ് വെള്ളയില്‍, കൃഷ്ണവേണി , ബിന്ദു രമേശ് എന്നിവര്‍ പ്രസംഗിച്ചു.