മാഹി കോളേജ്: ഡിഗ്രി, പി.ജി കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ അവസരം

മാഹി കോളേജ്: ഡിഗ്രി, പി.ജി കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ അവസരം

മാഹി: പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി, പി.ജി കോഴ്‌സുകളിലെ ആര്‍ട്‌സ്, സയന്‍സ് വിക്ഷയങ്ങളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കാത്ത വിദ്യാര്‍ഥികള്‍ക്ക് രണ്ട് പ്രത്യേക അവസരങ്ങള്‍ ഒരുക്കുന്നു. 2006-07 മുതല്‍ 2015-16 വരെയുള്ള അധ്യയന വര്‍ഷങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അവസരം ലഭിക്കുക. ആദ്യ പരീക്ഷ നവംബര്‍ / ഡിസംബര്‍ മാസവും രണ്ടാമത്തെ പരീക്ഷ ഏപ്രില്‍ /മെയ് മാസത്തിലുമാണ് ഉണ്ടാവുക. വിശദവിവരങ്ങള്‍ യൂനിവേഴ്‌സിറ്റി വെബ്‌സൈറ്റിലും കോളേജ് ഓഫീസിലും ലഭ്യമാണ്. രജിസ്‌ട്രേഷന്‍ ഫീസ് 3000 രൂപയും, ഒരോ തീയറി/പ്രാക്ടിക്കല്‍ പേപ്പറിന് 1000 രൂപയുമാണ് ഫീസ്. ജനുവരിയില്‍ നടക്കുന്ന ആദ്യ ഘട്ട പരീക്ഷയില്‍ എഴുതുന്നവര്‍ ഡിസംബര്‍ ഒമ്പതിന് മുന്‍മ്പായി ഫീസ് അടയ്‌ക്കേണ്ടതാണെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *