തലശ്ശേരി: അരനൂറ്റാണ്ട് കാലമായി ഉത്തരകേരളത്തിന്റെ വായനാ ലോകത്ത് ചിരപ്രതിഷ്ഠ നേടിയ പടയണി സായാഹ്ന പത്രത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ത്രിദിന പരിപാടികളോടെ സമാപനം കുറിക്കുമെന്ന് മാനേജിങ്ങ് എഡിറ്റര്‍ കെ.പി മോഹനന്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എട്ടിന് വൈകീച്ച് നാല് മണിക്ക് പഴയ ബസ് സ്റ്റാന്റില്‍ നടക്കുന്ന വായനക്കാര്‍ക്കായുള്ള ‘പടയണി: ഞങ്ങള്‍ക്കും പറയാനുണ്ട് ‘ സംവാദം പ്രൊഫ. എ.പി സുബൈറിന്റെ അദ്ധ്യക്ഷതയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജമുന റാണി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ചാലക്കര പുരുഷു വിഷയം അവതരിപ്പിക്കും. അഡ്വ.പി.വി സൈനുദ്ദീന്‍, ടി.പി ശ്രീധരന്‍, പി.ദിനേശന്‍, പി.എം അഷ്‌റഫ് , എന്‍.സിറാജുദ്ദീന്‍ എന്നിവര്‍ സംവാദത്തിന് നേതൃത്വം നല്‍കും.
ഒമ്പതിന് വൈകീട്ട് നാല് മണിക്ക് ന്യൂ മാഹി മലയാള കലാഗ്രാമത്തില്‍ നടക്കുന്ന തലശ്ശേരിയുടേയും സമീപ പ്രദേശങ്ങളുടേയും ഗതകാല ചരിത്രത്തെ ആലേഖനം ചെയ്ത് പ്രമുഖ ചിത്രകാരന്‍ പ്രശാന്ത് ഒളവിലം വരച്ച പെയിന്റിങ്ങുകളുടെ ത്രിദിന പ്രദര്‍ശനം നടക്കും. മാഹി പ്രസ് ക്ലബ് പ്രസിഡന്റ് കെ.വി.ഹരീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന അര്‍ജുന്‍ പവിത്രന്‍ മുഖ്യാതിഥിയാവും.രാജു കാട്ടുപുനം, കാസിനോ പി.മുസ്തഫ ഹാജി, ഫാദര്‍ ഡോ. ജി.എസ്. ഫ്രാന്‍സിസ്, എ.വി.യൂസഫ്, ജയചന്ദ്രന്‍ കരിയാട്, രവീ പാലയാട് സംസാരിക്കും.
10ന് വൈകീട്ട് നാല് മണിക്ക് പുതിയ ബസ് സ്റ്റാന്റ് ഓപ്പണ്‍ സ്റ്റേജില്‍ നടക്കുന്ന സമാപന സമ്മേളനം കെ.പി.മോഹനന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ഊര്‍ജ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി സുവനീര്‍ പ്രകാശനം ചെയ്യും. കെ.കെ.മാരാര്‍ ഏറ്റുവാങ്ങും. ആദ്യകാല പടയണി പ്രവര്‍ത്തകരെ കെ.മുരളീധരന്‍ എം.പിയും ചതുര്‍ഭാഷാ നിഘണ്ടുകാരന്‍ ഞാറ്റുവേല ശ്രീധരനെ കെ.കെ ശൈലജ എം.എല്‍.എയും ആദരിക്കും. കെ.എം ജമുന റാണി ടീച്ചര്‍, എം.വി.ജയരാജന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, എന്‍.ഹരിദാസ്, അഡ്വ. കെ.എ.ലത്തീഫ് , അഡ്വ.കെ.സന്തോഷ് കുമാര്‍, കെ.വേലായുധന്‍, കെ.കെ.ജയപ്രകാശ്, കെ.സുരേശന്‍, കെ. മനോജ്, കെ.പി. യൂസഫ്, നവാസ് മേത്തര്‍, ദേവസ്യ മേച്ചേരി, കെ കെ.സഹദേവന്‍, കെ.അച്ചുതന്‍ സംസാരിക്കും. തുടര്‍ന്ന് സംഗീത – നൃത്ത- മാന്ത്രിക നിശയുമുണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജമുനാ റാണി ടീച്ചര്‍, ചാലക്കര പുരുഷു, പി.എം അഷ്‌റഫ് , വി.മോഹനന്‍, ജയചന്ദ്രന്‍ കരിയാട്, കെ.പി ഷീജിത്ത് എന്നിവരും സംബന്ധിച്ചു.