കോഴിക്കോട്: പുത്തൂര്‍ കൊയിലാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രിഫായ സെന്ററിന്റെ ആണ്ട് നേര്‍ച്ചയും വാര്‍ഷിക സമ്മേളനവും നാളെ നടക്കും. രാവിലെ എട്ട് മണിക്ക് സി.എം മഖാം, ചളിക്കോട്, കിളിയടമ്പ്രം, ചെറിയ എ.പി ഉസ്താദ് മഖാം സിയാറത്തോടുകൂടെ സമ്മേളന നഗരിയില്‍ എത്തുന്ന പതാക സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങളും സി.കെ ഉസ്താദും ഉയര്‍ത്തും. ഉദ്ഘാടന സെഷന്‍ ഇ.കെ ഹുസൈന്‍ മുസ്ലിയാര്‍ അല്‍ഖാദിരി പറമ്പില്‍ബസാര്‍ ഉദ്ഘാടനം ചെയ്യും. അറബന പ്രോഗ്രാമിന് മുക്കിടങ്ങാട് സംഘം നേതൃത്വം നല്‍കും. വൈകീട്ട് നടക്കുന്ന ഫാമിലി മീറ്റ് എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി, സയ്യിദ് തുറാബ് തങ്ങള്‍ സംബന്ധിക്കും. അഞ്ചിന് നടക്കുന്ന വിദ്യാഭ്യസ സെമിനാര്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഇ.യഅ്കൂബ് ഫൈസി, ഫാളില്‍ നൂറാനി സംസാരിക്കും. ആറിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.നാസര്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ സയ്യിദ് ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കും. കൗസര്‍ സഖാഫി, സമദ് സഖാഫി മായനാട് സംസാരിക്കും.
ഏഴിന് വൈകീട്ട് നടക്കുന്ന യൂത്ത് ടോക്ക് കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്യും. വി.എം ഉമ്മര്‍മാസ്റ്റര്‍, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, വി.എം കോയ മാസ്റ്റര്‍ നൗഫല്‍ സഖാഫി കളസ സംസാരിക്കും. സയ്യിദ് ബാഹസന്‍ തങ്ങള്‍ ആവേലം പ്രാര്‍ഥന നിര്‍വഹിക്കും. എച്ചിന് രിഫാഇയ്യ റാത്തീബിന് സയ്യിദ് കുഞ്ഞിസീതിക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് സകരിയ്യ തങ്ങള്‍ അടിവാരം പ്രാര്‍ഥന നിര്‍വഹിക്കും. സമാപന ദിനമായ ഒമ്പതിന് ‘ മദനീയം’ പ്രോഗ്രാമില്‍ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. അബ്ദുലത്തീഫ് സഖാഫി കാന്തപുരം പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കൊയിലാട്ട് കുഞ്ഞിസീതിക്കോയ തങ്ങള്‍, ഉബൈദുല്ല സഖാഫി തിരുവണ, ഫൈസല്‍ മാസ്റ്റര്‍, റഹ്‌മത്തുള്ള ഹാജി, അബ്ദുല്‍ അസീസ് തേവര്‍മല, എ.കെ ഷാനില്‍ എന്നിവര്‍ പങ്കെടുത്തു.