കോഴിക്കോട്: ലഹരി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്ന ഈ കാലഘട്ടത്തില്‍ ലഹരിയെന്ന വിപത്തിനെ സമൂഹത്തില്‍ നിന്നും തുടച്ചുമാറ്റുന്നതിനായുള്ള വ്യത്യസ്തമായ രീതിയാണ് വിസ്‌കി എക്‌സിബിഷനെന്ന് റഹീം ഷാമിലും ഷമീറയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈയൊരു എക്‌സിബിഷന്റെ കണ്‍സെപ്റ്റും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് റഹീം ഷാമിലും സുഹൃത്ത് സുബൈര്‍ നെല്ലിയോട്ടും കൂടിയാണ്. എക്‌സിബിഷന്‍ നടത്തുന്നതിലൂടെ കാഴ്ചക്കാരനില്‍ താനോ തന്റെ അടുപ്പക്കാരോ ലഹരിമൂലം അപായത്തിലാണെന്ന ബോധം ഉരിത്തിരിയുന്നു. ഈ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് നടത്തുന്ന മിഷന്‍ 21 കര്‍മപരിപാടിയില്‍ അവരില്‍ മാനസികപരമായ മാറ്റങ്ങള്‍ക്കായി സ്വാധീനിക്കുകയും ലഹരിക്കെതിരേ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഈ മെഗാ എക്‌സിബിഷന് സര്‍ക്കാരിന്‍േറയും സ്‌പോണ്‍സര്‍മാരുടേയും പിന്തുണ ആവശ്യമാണന്നെവര്‍ കൂട്ടിച്ചേര്‍ത്തു.