ലൈബ്രറി കൗണ്‍സിലിന്റെ 2022-23 വര്‍ഷത്തെ മികച്ച ഗ്രേഡ് നേടി നാദാപുരം ഗ്രാമ പഞ്ചായത്ത് ലൈബ്രറി

ലൈബ്രറി കൗണ്‍സിലിന്റെ 2022-23 വര്‍ഷത്തെ മികച്ച ഗ്രേഡ് നേടി നാദാപുരം ഗ്രാമ പഞ്ചായത്ത് ലൈബ്രറി

നാദാപുരം; ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നാദാപുരം ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിക്ക് 2022-23 വര്‍ഷത്തെ ലൈബ്രറി കൗണ്‍സിലിന്റെ മികച്ച ഗ്രേഡ് ലഭിച്ചു. ഈ സാമ്പത്തിക വര്‍ഷം ഗ്രാമപഞ്ചായത്ത് ജനകിയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കമ്പ്യൂട്ടറൈസ്ഡ് കോഹ സോഫ്റ്റ്‌വെയര്‍ ലൈബ്രറിയില്‍ വിന്യസിച്ചിരുന്നു. തുടര്‍ന്ന് ലൈബ്രറിയെ നാദാപുരം ഗ്രാമ നിവാസികളുടെ വിജ്ഞാന കേന്ദ്രമാക്കി മാറ്റാന്‍ പഞ്ചായത്ത് നടപടികള്‍ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്. നിലവില്‍ 5000ത്തില്‍ അധികം പുസ്തകങ്ങളും, 300 ഓളം മെമ്പര്‍മാരും ലൈബ്രറിയിലുണ്ട്. ലൈബ്രറി പരിശോധന ടീമില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജോയന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഉദയന്‍ മാസ്റ്റര്‍, താലൂക്ക് പ്രസിഡന്റ് ബാലന്‍ എന്നിവരും തുടര്‍ന്ന് നടന്ന കൂടിയാലോചന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് , ലൈബ്രേറിയന്‍ എം.ടി പ്രജിത്ത് തുടങ്ങിയവരും പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *