കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്ത് അനധികൃതമായി നടത്തുന്ന തെരുവ് കച്ചവടം നിയന്ത്രിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി മെഡിക്കല്‍ കോളേജ് യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കമ്മിറ്റി മെമ്പര്‍ സി.വി ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി.പി ഫൈസല്‍, സെക്രട്ടറി പി.വി പ്രദീപ്, ഐ.പി സലാം എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.അബ്ദുള്‍ റഹിമാന്‍- പ്രസിഡന്റ്, പി.മണി- സെക്രട്ടറി, ഖാലിദ്.പി- ട്രഷറര്‍, ഉണ്ണികൃഷ്ണന്‍ എം.പി- ജോയന്റ് സെക്രട്ടറി, ഗഫൂര്‍ എം.എം- വൈസ് പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുത്തു.