മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ യുവതിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ യുവതിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

മാഹി: മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ വടക്കുമ്പാട് കൂളിബസാറിലെ കാരാട്ടുകുന്ന് കല്യാണം വീട്ടില്‍ റസീന(29)യെ പന്തക്കല്‍ പോലിസ് അറസ്റ്റ് ചെയ്ത് രണ്ടാള്‍ ജാമ്യത്തില്‍ വിട്ടയച്ചു. യുവതി ഓടിച്ചിരുന്ന കാര്‍ ബുധനാഴ്ച വൈകീട്ട് ബൈക്കില്‍ യാത്ര ചെയ്തിരുന്ന ദമ്പതികളേയും ഇവരുടെ രണ്ട് കുട്ടികളേയും പന്തോക്കാട്ടില്‍ വച്ച് ഇടിച്ച് തെറിപ്പിക്കുകയും, ഇടപെട്ട നാട്ടുകാരേയും പോലിസുകാരെയുമടക്കം പത്തോളം പേരെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയതിനും മര്‍ദിച്ചതിനും അസഭ്യം പറഞ്ഞതിനും മറ്റുമായി ഇന്ത്യന്‍ ശിക്ഷാ നിയമം 279, 337, 294 ( ബി), 323, 427, ഐ.പി.സി ആന്റ് 185 എം.വി ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. മാഹി മുന്‍ നഗരസഭാംഗം ചെമ്പ്രയിലെ ഉത്തമന്‍ തിട്ടയിലിന്റെ മകള്‍ അനിഷക്കും, ഭര്‍ത്താവ് പ്രശാന്തിനും കുട്ടികള്‍ക്കുമാണ് അപകടത്തില്‍ പരുക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്നിലുള്ള നമ്പര്‍ പ്ലേറ്റ് തെറിച്ച് പോയിരുന്നു. കാറിനകത്ത് മദ്യക്കുപ്പികളുണ്ടായിരുന്നു. പോലിസ് ഇവരെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്ക് വിധേയമാക്കിയതിന് ശേഷം ഉമ്മക്കും സഹോദരനുമൊപ്പം രാത്രി വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *