ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികള്‍ നടത്തി

ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികള്‍ നടത്തി

മാഹി: അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി പെരിങ്ങാടി കൊള്ളുമ്മല്‍ ജൂനിയര്‍ ബേസിക്ക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ന്യൂമാഹി എം.മുകുന്ദന്‍ പാര്‍ക്കില്‍ ഒത്തുചേര്‍ന്നു. തുടര്‍ന്ന് കലാപരിപാടികളും ആദരിക്കല്‍ , ബാഡ്ജ് ധാരണം, സമ്മാനം കൈമാറല്‍ തുടങ്ങിയ പരിപാടികളും നടന്നു. എല്‍.കെ.ജി മുതല്‍ നാലാം തരം വരെയുളള വിദ്യാര്‍ഥികളും പ്രധാന അധ്യാപകന്‍ അജേഷ്, സലിം, ജോഷിമ, രമ്യ , മുബീന തുടങ്ങിയ അധ്യാപകരും പരിപാടിക്ക് നേതൃത്വം നല്‍കി .

Share

Leave a Reply

Your email address will not be published. Required fields are marked *