തലശ്ശേരി: പ്രണയ നിരാശയിലുണ്ടായ പകയില്‍ പാനൂര്‍ മൊകേരി വള്ള്യായിലെ കണ്ണച്ചാന്‍ കണ്ടി വിഷ്ണുപ്രിയയെ (22) വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന മാനന്തേരിയിലെ താഴെക്കളത്തില്‍ എം.ശ്യാംജിത്ത് (25) നല്‍കിയ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ് ജ് എ.വി മൃദുലതള്ളി. നിഷ്ഠൂരമായ പ്രതികാരകൊല ചെയ്ത പ്രതിയെ റിമാന്റില്‍ വച്ചു തന്നെ കേസിന്റെ വിചാരണ നടത്തണമെന്ന് ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ.കെ.അജിത്ത് കുമാര്‍ വാദിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 22 നാണ് വീട്ടിലെ കിടപ്പുമുറിയില്‍ കയറിയ പ്രതി വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ശരീരത്തില്‍ 18 മുറിവുകളുണ്ടായിരുന്നു. കട്ടിലില്‍ തല ഭാഗം അറ്റുതൂങ്ങിയ നിലയിലായിരുന്നു. അതേ ദിവസം മാനന്തേരിയില്‍ നിന്നാണ് ശ്യാംജിത്തിനെ പാനൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.