പി.ആര്‍.ഒമാര്‍ക്ക് മോജോ പരിശീലനം

പി.ആര്‍.ഒമാര്‍ക്ക് മോജോ പരിശീലനം

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിലെ പി.ആര്‍.ഒമാര്‍ക്കായി തിരുവനന്തപുരം കുടപ്പനക്കുന്ന് ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ NEW MEDIA COMMUNICATION THROUGH MOBILE JOURNALISM എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. കുടപ്പനക്കുന്ന് എല്‍.എം.ടി.സി ക്യാമ്പസില്‍ വെച്ച് നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫിസര്‍ ഡോ.റെനി ജോസഫ് ഉദ്ഘാടനം ചെയ്തു.
മൃഗസംരക്ഷണ വകുപ്പിലെ പദ്ധതികളും സേവനങ്ങളും സമയബന്ധിതമായി ജനങ്ങളിലേക്കെത്തിക്കാന്‍ ഉദ്യോഗസ്ഥരെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം നല്‍കുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ കെ.അബ്ദുള്‍ റഷീദ്, മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന പബ്ലിക് റിലേഷന്‍ ഓഫിസര്‍ ഡോ.ശ്യാംലാല്‍, ഇന്‍ഫോര്‍മേഷന്‍ ഓഫിസര്‍ കെ.ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *