പാര്‍സര്‍ ലോറി ഡ്രൈവര്‍ മുഴപ്പിലങ്ങാട് വാഹനാപകടത്തില്‍ മരണപ്പെട്ടു

പാര്‍സര്‍ ലോറി ഡ്രൈവര്‍ മുഴപ്പിലങ്ങാട് വാഹനാപകടത്തില്‍ മരണപ്പെട്ടു

തലശേരി: പാര്‍സര്‍ ലോറി ഡ്രൈവര്‍ മുഴപ്പിലങ്ങാട് വാഹനാപകടത്തില്‍ മരണപ്പെട്ടു. വയനാട് പടിഞ്ഞാറെത്തറ വാരമ്പറ്റ പന്തിപൊയിലിലെ ആറങ്ങാടന്‍ വീട്ടില്‍ സുബൈര്‍ (45) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ എടക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മുഴപ്പിലങ്ങാട് യൂത്ത് സ്റ്റോപ്പിനടുത്ത് സംഭവിച്ച വാഹനാപകടത്തില്‍ മരണപ്പെട്ടത്. കോഴിക്കോട് ഭാഗത്ത്‌നിന്നും വന്ന ട്രൈലറിനു പിന്നാലെ അതേ ദിശയില്‍ നിന്നും വന്ന പാര്‍സല്‍ ലോറി ഇടിക്കുകയായിരുന്നു. പാര്‍സല്‍ ലോറിയിലെ രണ്ടാം ഡ്രൈവറായിരുന്നു സുബൈര്‍. അപകട സമയം സുബൈര്‍ ക്ലീനറുടെ സീറ്റിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുബൈറിനെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പന്തിപൊയിലിലെ പരേതനായ മുഹമ്മദലി, നഫീസ ദമ്പതികളുടെ മകനാണ് സുബൈര്‍. ഭാര്യ: ഹാജറ. മക്കള്‍: അബ്ദുല്‍സമദ്, ഷംന. സഹോദരികള്‍: സഹരിയ, റുഖിയ. കോഴിക്കോട്ടെ പാര്‍സല്‍ ലോറിയിലായിരുന്നു സുബൈര്‍ ജോലി ചെയ്തിരുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *