ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി പുരുഷന്മാരുടെ മത്സരം നിയന്ത്രിച്ച് വനിതാ റഫറി. ഗ്രൂപ്പ് ഇയിലെ ജര്‍മ്മനി കോസ്റ്ററിക്ക മത്സരമാണ് ചരിത്രത്തിലേക്ക് ഇടം പിടിച്ചത്. നേരത്തെ ഗ്രൂപ്പ് സിയില്‍ നടന്ന പോളണ്ട് മെസ്‌കിക്കോ മത്സരത്തിലെ നാലാമത്തെ ഒഫീഷ്യല്‍ ആയിരുന്ന സ്റ്റെഫാനി ഫ്രപ്പാര്‍ട്ടാണ് ജര്‍മനി കോസ്റ്ററിക്ക മത്സരം നിയന്ത്രിച്ചത്. സ്റ്റെഫാനിക്കൊപ്പം ലൈന്‍ റഫറിമാരായി എത്തുന്നതും ബ്രസീല്‍ സ്വദേശിനിയായ ന്യൂസ ബാക്കും മെക്‌സിക്കോ സ്വദേശിനിയായ കാരെന്‍ ഡയസുമാണ് കളി നിയന്ത്രിച്ചത്. ചരിത്രത്തിലാദ്യമായി ആറ് വനിതകളാണ് ഇക്കുറി പുരുഷ ലോകകപ്പ് നിയന്ത്രിക്കാനെത്തിയിത്. 2020ല്‍ മെന്‍സ് ചാംപ്യന്‍സ് ലീഗ് നിയന്ത്രിച്ച ആദ്യ വനിതാ റഫറിയായി സ്റ്റെഫാനി മാറിയിരുന്നു.