കെ.വി.ദാമോദരന്‍ ചരമവാര്‍ഷികവും മാമന്‍ വാസു രക്ത സാക്ഷി ദിനാചരണവും നടത്തും

കെ.വി.ദാമോദരന്‍ ചരമവാര്‍ഷികവും മാമന്‍ വാസു രക്ത സാക്ഷി ദിനാചരണവും നടത്തും

തലശ്ശേരി: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കെ.വി ദാമോദരന്റെ ഒന്നാം ചരമവാര്‍ഷികവും രക്തസാക്ഷിയായ മാമന്‍ വാസുവിന്റെ 27-ാംരക്തസാക്ഷി ദിനാചരണവും നാല് മുതല്‍ 12 വരെ വിവിധ അനുബന്ധ പരിപാടികളോടെ ചൊക്ലിയിലും പരിസര പ്രദേശങ്ങളിലുമായി സംഘടിപ്പിക്കും. പുഷ്പാര്‍ച്ചന, ബഹുജന റാലി, വളണ്ടിയര്‍ മാര്‍ച്ച്, അനുസ്മരണ പൊതുയോഗം, ഉത്തരമേഖലാ കമ്പവലി മത്സരം, നൈറ്റ് ക്രിക്കറ്റ് മത്സരം, പ്രഭാഷണം: സാംസ്‌കാരിക സായാഹ്നങ്ങള്‍, രക്തസേന രൂപീകരണം, രക്തദാന ക്യാമ്പ്; ബാല സംഗമം, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളാണ് നാല് മുതല്‍ 12 വരെ നടത്തുന്നത്. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍, പോളിറ്റ് ബ്യൂറോ അംഗവും’ കിസാന്‍ സഭാ നേതാവുമായ ഡോ.അശോക് ധാവ് ളേ, എം, വി.ജയരാജന്‍, പി.ജയരാജന്‍, എസ്.കെ. സജിഷ്, ബിനീഷ് കോടിയേരി, എം.കെ.മനോഹരന്‍, പി.ഹരീന്ദ്രന്‍, കെ.ഇ കുഞ്ഞബ്ദുള്ള, എ.ശൈലജ തുടങ്ങിയ നേതാക്കള്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. അനുസ്മരണ ചടങ്ങുകള്‍ വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങള്‍ ചൊക്ലിയില്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ പി.കെ.മോഹനന്‍, വി.ഉദയന്‍ മാസ്റ്റര്‍, കെ.ടി.കെ പ്രദീപന്‍, കെ.പി.വിജയന്‍, പി.ജയചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *