കെ.പി.എം.ടി.എ സംസ്ഥാന സമ്മേളനം 3, 4 തീയതികളില്‍

കെ.പി.എം.ടി.എ സംസ്ഥാന സമ്മേളനം 3, 4 തീയതികളില്‍

കോഴിക്കോട്: കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ (കെ.പി.എം.ടി.എ) 14ാമത് സംസ്ഥാന സമ്മേളനം 3, 4 തീയതികളില്‍ നളന്ദ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നിന് രാവിലെ ഒമ്പത് മണിക്ക് സംസ്ഥാന പ്രസിഡന്റ് പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമാകും. രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.ബാബു അധ്യക്ഷത വഹിക്കും. മെഡിക്കല്‍ എക്‌സ്‌പോ ഉദ്ഘാടനം എം.കെ മുനീര്‍ എം.എല്‍.എ നിര്‍വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് കൗണ്‍സില്‍ അംഗങ്ങളെ ആദരിക്കും.

അഡ്വ. സച്ചിന്‍ദേവ് എം.എല്‍.എ ഉപഹാരസമര്‍പ്പണം നിര്‍വഹിക്കും. ഹൃദയപൂര്‍വ്വം പദ്ധതി ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജശശി നിര്‍വഹിക്കും. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ ജോഷ്വോ പി.ജെ, കെ.പി.എല്‍.ഒ.എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ അസീസ് അരീക്കര, എം.എല്‍.ഒ.എ സംസ്ഥാന സെക്രട്ടറി പി.കെ രജീഷ്‌കുമാര്‍, എ.സി.എം.ബി സംസ്ഥാന പ്രസിഡന്റ് ഷമീര്‍ കെ.എം സംസാരിക്കും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4.30ന് പ്രകടനവും ശേഷം സാംസ്‌കാരിക സമ്മേളനവും നടക്കും. സമ്മേളനം കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫിറോസ് ബാബു മുഖ്യാതിഥിയായി പങ്കെടുക്കും.

തുടര്‍ന്ന് കോഴിക്കോട് നാന്ദലക്കൂട്ടം അവതരിപ്പിക്കുന്ന നാടന്‍പാട്ട അരങ്ങേറും. നാലിന് രാവിലെ എട്ട് മണിക്ക് നടക്കുന്ന പഠനക്ലാസിന് ഡോ. പ്രദീപ്കുമാര്‍ കെ.എം നേതൃത്വം നല്‍കും. കെ.പി.എം.ടി.എ എജ്യുക്കേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ. ചന്ദ്രകുമാര്‍ അധ്യക്ഷത വഹിക്കും. ഒമ്പത് മണിക്ക് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലും കേരളവും എന്ന വിഷയത്തില്‍ ചര്‍ച്ചാസമ്മേളനം നടക്കും. സഞ്ജീവ്കുമാര്‍.പി മോഡറേറ്ററാകും. കെ.എന്‍ ഗിരീഷ്, ഡോ.അശോകന്‍ കുറ്റിയില്‍, ഡോ. മിലി മോളി, എസ്. വിജയന്‍പിള്ള, സി. ബാലചന്ദ്രന്‍, അബ്ദുള്‍ അസീസ് അരീക്കര ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. 11 മണിക്ക് നടക്കുന്ന പൊതു സമ്മേളനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. പി.ടി.എ റഹീം എം.എല്‍.എ സുവനീര്‍ പ്രകാശനം ചെയ്യും.

മികച്ച ജില്ലാ കമ്മിറ്റിക്കുള്ള കെ.പി രവീന്ദ്രന്‍ മെമ്മോറിയല്‍ റോളിങ് ട്രോഫി കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം.എല്‍.എ കൈമാറും. മുതിര്‍ന്ന ടെക്‌നീഷ്യന്മാരെ പി.ടി ഉഷ എം.പി ആദരിക്കും. ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് സി.പി.ഡി സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിര്‍വഹിക്കും. കോഴിക്കോട് പ്രസ്‌ക്ലബ് സെക്രട്ടറി രാകേഷ്, കെ.പി.എം.ടി.എ മുന്‍ സംസ്ഥാന പ്രസിഡന്റ് എസ്. വിജയന്‍പിള്ള കൊല്ലം, ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. അജിത്ത് ഭാസ്‌കര്‍, കെ.പി.എച്ച.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഹുസൈന്‍കോയ തങ്ങള്‍, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ദാസന്‍, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് രാജീവ് എന്നിവര്‍ ആശംസകള്‍ നേരും. കേരളത്തില്‍ നിലവില്‍ ജോലി ചെയ്തുക്കൊണ്ടിരിക്കുന്ന മെഡിക്കല്‍ ടെക്‌നീഷ്യന്മാരേയും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളേയും പ്രതികൂലമായി ബാധിക്കുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ ഉള്‍പ്പെടെ രണ്ടു ദിവസങ്ങളിലായ നടക്കുന്ന സമ്മേളനം ചര്‍ച്ച ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മോഹന്‍ മൂത്തോന, കെ.പി.എം.ടി.എ ജനറല്‍ സെക്രട്ടറി ശരീഫ് പാലോളി, ജില്ലാ പ്രസിഡന്റ് പി.ലി കിഷോര്‍, ജില്ലാ സെക്രട്ടറി ശ്രീജിത്ത് ജി നായര്‍ എന്നിവരും സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *