കൃപ ചാരിറ്റി പുരസ്‌കാരം ആര്‍. പ്രേംകുമാറിന് സമ്മാനിച്ചു

കൃപ ചാരിറ്റി പുരസ്‌കാരം ആര്‍. പ്രേംകുമാറിന് സമ്മാനിച്ചു

തിരുവനന്തപുരം: കൃപ ചാരിറ്റി പുരസ്‌കാരം ബി.എല്‍.എം ചെയര്‍മാന്‍ ആര്‍.പ്രേംകുമാറിന് സമ്മാനിച്ചു. ദേശീയ വോളിബോള്‍ ടീമില്‍ തിരഞ്ഞെടുക്കപ്പെട്ട കായിക താരം ഭൂമികയുടെ വീട് ബാങ്ക് ജപ്തി ചെയ്തിരുന്നു. ബാങ്കില്‍ നിന്ന് വീട് തിരിച്ചെടുക്കുകയും പുതുക്കി പണിയുകയും ചെയ്ത് മാതൃകാപരമായ പ്രവര്‍ത്തനത്തിനാണ് ചെന്നൈയിലെ വ്യവസായ പ്രമുഖനായ ആര്‍.പ്രേംകുമാറിന് തലസ്ഥാനത്ത് വച്ച് നടന്ന ചടങ്ങില്‍ വച്ച് പുരസ്‌കാരം സമ്മാനിച്ചത്. ജനറല്‍ സെക്രട്ടറി മുഹമ്മദ് മാഹിനും സംസ്ഥാന വൈസ് ചെയര്‍മാന്‍ സന്ദീപും ചേര്‍ന്ന് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. ഐ.എഫ്.സി സെക്രട്ടറി ഇ.സുധീര്‍ വള്ളക്കടവ്, ചലച്ചിത്ര സംവിധായകന്‍ പീറ്റര്‍, വള്ളക്കടവ് യത്തീംഖാന വൈസ് പ്രസിഡന്റ് സുലൈമാന്‍, ബി.എല്‍.എം വൈസ് ചെയര്‍മാന്‍ കര്‍ണ്ണമൂര്‍ത്തി, അഡ്മിന്‍ ഡയരക്ടര്‍ സിദ്ധേശ്വര്‍, അജിത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *