കൊച്ചി: പ്രശസ്ത ഗായകന്‍ എം.ജി ശ്രീകുമാര്‍ കായല്‍ കയ്യേറി വീട് നിര്‍മിച്ചെന്ന കേസില്‍, അദ്ദേഹത്തിനെതിരേ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. അഴിമതി നിരോധന നിയമപ്രകാരമാണ് എം.ജി ശ്രീകുമാറിനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോള്‍ഗാട്ടി പാലസിന് സമീപമുള്ള ബോട്ട് ജെട്ടിക്കടുത്താണ് എം.ജി ശ്രീകുമാര്‍ വീട് വെച്ചത്. ഇത് കായല്‍ കയ്യേറിയാണെന്നാണ് ആരോപണം. തീരദേശ പരിപാലന നിയമം ലംഘിച്ച് എം.ജി ശ്രീകുമാര്‍ വീടുവച്ചോയെന്ന് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.