മാഹി: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എ.വി ശ്രീധരനെ അനുസ്മരിച്ചു. ശവകുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനക്ക് ശേഷം രമേശ് പറമ്പത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ച അനുസ്മരണ ചടങ്ങ് അഡ്വ:ടി. ആസഫലി ഉദ്ഘാടനം ചെയ്തു. ഇ.വത്സരാജ് മുഖ്യഭാഷണം നടത്തി. പി.പി വിനോദ്, ഐ. അരവിന്ദന്‍, അഡ്വ. എം. ഡി തോമസ്, പി.പി ആശാലത എന്നിവര്‍ സംസാരിച്ചു. കെ. മോഹനന്‍ സ്വാഗതവും കെ. സുരേഷ് നന്ദിയും പറഞ്ഞു. മുന്‍ പോണ്ടിച്ചേരി ഡെപ്യൂട്ടി സ്പീക്കര്‍ എ.വി ശ്രീധരന്റെ ആറാമത് ഓര്‍മ ദിനത്തില്‍ ജയ്ഹിന്ദ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ എ.വിയുടെ കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ജയ്ഹിന്ദ് ഫൌണ്ടേഷന്‍ പ്രസിഡന്റ് ജിജേഷ് കുമാര്‍ ചാമേരി, ഭാസ്‌കരന്‍ കുന്നുമ്മല്‍ , ജനാര്‍ദ്ദനാന്‍ കെ.പി, ബി. പി മഹേന്ദ്രന്‍, ശിവന്‍.ടി, അജിത്.സി എന്നിവര്‍ പങ്കെടുത്തു.