അഹ്ദലിയ്യ ആത്മീയസംഗമം നാളെ മര്‍കസില്‍

അഹ്ദലിയ്യ ആത്മീയസംഗമം നാളെ മര്‍കസില്‍

കോഴിക്കോട്: മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ ദിക്ര്‍ ദുആ മജ്ലിസും രിഫാഈ അനുസ്മരണവും നാളെ (ഡിസംബര്‍ മൂന്ന്) മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. മര്‍കസ് പ്രസിഡന്റായിരുന്ന സയ്യിദ് അബ്ദുല്‍ ഖാദര്‍ അഹ്ദല്‍ അവേലം ഉറൂസും അഹ്ദലിയ്യയുടെ ഭാഗമായി സംഘടിപ്പിക്കും. പൊതുജനങ്ങളും മര്‍കസ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും പങ്കെടുക്കുന്ന ചടങ്ങ് വൈകുന്നേരം ഏഴ് മണിയോടെ ആരംഭിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിക്കും. മുഹ്യിദ്ദീന്‍ സഅദി കൊട്ടുകര മുഖ്യപ്രഭാഷണം നടത്തും. ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, എ.പി മുഹമ്മദ് മുസ്ലിയാര്‍, കെ.കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍, സി. മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കും.
മര്‍കസ് ശരീഅ കോളേജ്, ഖുര്‍ആന്‍ അക്കാദമി, റൈഹാന്‍ വാലി തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ആയിരത്തിലധികം മതവിദ്യാര്‍ഥികളും ഖുര്‍ആന്‍ പഠിതാക്കളും അനാഥരും പങ്കെടുക്കുന്ന ചടങ്ങ് മര്‍കസ് ഔദ്യോഗിക യൂട്യൂബ് ചാനല്‍വഴി തത്സമയം സംപ്രേക്ഷണം ചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *