വിഴിഞ്ഞത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചു; കെ.പി ശശികലക്കെതിരേ കേസ്‌

വിഴിഞ്ഞത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചു; കെ.പി ശശികലക്കെതിരേ കേസ്‌

  • വിലക്ക് ലംഘിച്ച് മാര്‍ച്ച് നടത്തിയ 700 പേര്‍ക്കെതിരേ കേസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് പോലിസ് വിലക്ക് ലംഘിച്ച് മാര്‍ച്ച് നടത്തിയതിന് ഹിന്ദു ഐക്യവേദിക്കും അവിടുത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചതിനും സംഘടന സംസ്ഥാന അധ്യക്ഷ കെ.പി ശശികലക്ക് എതിരേ പോലിസ് കേസെടുത്തു. കെ.പി ശശികലയാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന 700 പേരെ പ്രതികളാക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന കലാപത്തിനു പിന്നില്‍ വിദേശചാരന്മാരും സംസ്ഥാന സര്‍ക്കാരുമാണെന്ന് ആരോപിച്ചാണ് ശശികലയുടെ നേതൃത്വത്തില്‍ തുറമുഖ കവാടത്തിലേക്ക് വിലക്ക് ലംഘിച്ച് മാര്‍ച്ച് നടത്തിയത്.
ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ച് തുറമുഖ നിര്‍മാണം നടത്തുന്നതിന് അനുകൂല സാഹചര്യമൊരുക്കാനും അക്രമങ്ങള്‍ തടയാനും അക്രമികള്‍ക്കെതിരേ നടപടിയെടുക്കുന്നതിലും പരാജയപ്പെട്ട ജില്ലാ കലക്ടറെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. തുറമുഖത്തിലേക്ക് നിര്‍മാണസാമഗ്രികളുമായി വന്ന വാഹനങ്ങള്‍ മൂന്ന് മണിക്കൂര്‍ തടഞ്ഞിട്ട് അക്രമികള്‍ക്ക് ആളെക്കൂട്ടാന്‍ സാഹചര്യമൊരുക്കിയ വിഴിഞ്ഞം സി.ഐയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണം. 50 ല്‍ അധികം പോലിസുകാര്‍ ക്രൂര ആക്രമണത്തിനു വിധേയമായിട്ടും അവരുടെ വേദനകള്‍ക്ക് പരിഹാരം കണ്ടെത്തി അക്രമികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത ജില്ലയിലെ ഉന്നത പോലിസ് അധികാരികളെ ചുമതലയില്‍ നിന്ന് മാറ്റണമെന്നും ശശികല ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *