കോഴിക്കോട്: റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ഇടനിലക്കാരുടെ ക്ഷേമത്തിനായി രൂപീകരിച്ച സംഘടനയായ വിപ്മ ( വാല്യുബിള്‍ ഇന്ത്യന്‍ പ്രോപ്പെര്‍ട്ടി മീഡിയേറ്റേര്‍സ് അസോസിയേഷന്‍)യുടെ അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മൂന്നിന് ശനിയാഴ്ച ഉച്ച്ക്ക് രണ്ട് മണിക്ക് ചെറൂട്ടി റോഡിലെ ഗാന്ധി ഗൃഹത്തില്‍ വച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കുമെന്ന് വിപ്മ സംസ്ഥാ പ്രസിഡന്റ് ലക്ഷ്മണന്‍ ചാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയാകും. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. ഈ മേഖലയിലെ തൊഴിലാളികളെ സര്‍ക്കാര്‍ അംഗീകരിക്കുക, അംഗീകൃത തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുക, അനധികൃത വ്യക്തികളുടെ കടന്നുകയറ്റം തടയുക, 60 വയസ്സ് കഴിഞ്ഞ തൊഴിലാളികള്‍ക്ക് 10000 രൂപ പെന്‍ഷന്‍ അനുവദിക്കുക, തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷയും അപകട ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തുക, വസ്തു വാങ്ങല്‍-വില്‍ക്കല്‍ നയങ്ങളില്‍ അര്‍ഹമായ കമ്മീഷന്‍ വ്യവസ്ഥ, ജാമ്യത്തില്‍ നിര്‍ബദ്ധ പങ്കാളിത്തം, വന്‍കിട കമ്പനികള്‍ സ്ഥലം വാങ്ങുന്നത് സംഘടനവഴി ചെയ്യുക അതിനോടൊപ്പം പ്രാദേശിക മീഡിയേറ്റര്‍മാരെ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക തുടങ്ങിയവയാണ് സംഘടന മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളായ ഷാജി മാത്യു, ഹംസ.യു, മുഹമ്മദ് ഇരുമ്പുപാലം, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ.സി ഗഫൂര്‍, ജില്ലാ ഭാരവാഹികളായ ചന്ദ്രന്‍ പേരാമ്പ്ര, പ്രശോഭ് കിരണ്‍ എന്നിവരും പങ്കെടുത്തു.