തിരുവനന്തപുരം: ലഹരിയുപയോഗത്തിനെതിരായി സംസ്ഥാനത്തൊട്ടാകെ നടക്കുന്ന പ്രചാരണ – ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി നോര്‍ക്ക റൂട്ട്‌സ് തയ്യാറാക്കിയ പോസ്റ്ററുകള്‍ നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രകാശനം ചെയ്തു. ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും വരും തലമുറകളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഈ ലക്ഷ്യത്തിനായി മുന്നേറുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നോര്‍ക്ക എല്ലാവിധ സഹകരണവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നോര്‍ക്ക റൂട്ട്‌സിന്റെ ഓഫിസുകളില്‍ ലഹരി ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശാനുസരണം ഉദ്യോഗസ്ഥരെ
നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നോര്‍ക്ക സെന്റര്‍ ആസ്ഥാനത്ത് നടന്ന പ്രകാശനച്ചടങ്ങില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി സ്വാഗതം പറഞ്ഞു. നോര്‍ക്ക ആസ്ഥാനത്തെ ജീവനക്കാര്‍ പങ്കെടുത്തു.