ഈങ്ങാപുഴ: മനുഷ്യാവകാശ സംരക്ഷണകേന്ദ്രം കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെമ്പര്‍ഷിപ്പ് ഐ.ഡി കാര്‍ഡ് വിതരണം ഈങ്ങാപുഴ മലയാളി മീറ്റിംഗ് ഹാളില്‍ വെച്ച് നടന്നു. സമൂഹത്തില്‍ പര്‍ശ്വവല്‍ക്കരിക്കപ്പെട്ട നിരാശ്രയര്‍ക്കെതിരേ നടക്കുന്ന അനീതിക്കെതിരേ ഓരോ മനുഷ്യാവകാശ പ്രവര്‍ത്തകനും അക്ഷീണം പരിശ്രമിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ് കൈതാരം പറഞ്ഞു. സംഘടനയുടെ വെബ്‌സൈറ്റ് പത്രപ്രവര്‍ത്തകന്‍ പത്മനാഭന്‍ തൃശൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ടി ടോം അധ്യക്ഷത വഹുച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഉസ്മാന്‍ ചാത്തംചിറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുനില്‍ മണ്ണൂര്‍ , മൊയ്തീന്‍ ചെറുവണ്ണൂര്‍, കരുണന്‍ വൈകുണ്ഠം, പി.ജെ ജോണ്‍ കോടഞ്ചേരി സുലൈഖ രാമനാട്ടുകര , കെ.മോഹനന്‍ , പി.ടി.സി ഗഫൂര്‍ , ഉസൈന്‍ കാരശ്ശേരി, പ്രഭാകരന്‍ എളേറ്റില്‍ , ഡോ.കെ.സുധാകരന്‍ , കൃഷ്ണന്‍കുട്ടി , കെ.സി മുഹമ്മത് പ്രസംഗിച്ചു.