മര്‍കസ് ലോ കോളേജ് നിയമപഠന ഗവേഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും ചെയര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷന്റെ ഉദ്ഘാടനവും മൂന്നിന്

മര്‍കസ് ലോ കോളേജ് നിയമപഠന ഗവേഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും ചെയര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷന്റെ ഉദ്ഘാടനവും മൂന്നിന്

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ലോ കോളേജ് നിയമ പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും ചെയര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷന്റെ ഉദ്ഘാടനവും മൂന്നിന് രാവിലെ 11 മണിക്ക് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് മര്‍കസ് ലോ കോളേജ് ജോയന്റ് ഡയരക്ടര്‍ അഡ്വ.സി. അബ്ദുള്‍ സമദും അഡീഷണല്‍ ഡയരക്ടര്‍ അഡ്വ. മുഹമ്മദ് ശരീഫും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനവിക വിഷയങ്ങളിലേയും മറ്റു സാമൂഹിക ശാസ്ത്ര പഠന വിഭാഗങ്ങളിലേയും വിദഗ്ധരെ പങ്കെടുപ്പിച്ചുക്കൊണ്ട് നിയമപഠന മേഖലയില്‍ പുതിയ സാധ്യതകള്‍ തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന നിരന്തര വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് ഭരണഘടനാ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അവസരമൊരുക്കാനും പൊതുജനങ്ങള്‍ക്കിടയില്‍ ഭരണഘടനാ അവബോധം വളര്‍ത്തുന്നതിനും വേണ്ടിയാണ് ചെയര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ സ്റ്റഡീസ് ആരംഭിക്കുന്നതെന്നും രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച നിയമ പഠന കേന്ദ്രങ്ങളുമായി സഹകരിച്ച് നിയമ പഠനമേഖലയിലെ പുതിയ ഹ്രസ്വകാല കോഴ്‌സുകള്‍, നിയമ പഠന രംഗത്തെ പുതിയ പ്രവണതകള്‍ പരിചയപ്പെടുത്തുന്ന വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ ചെയറിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *