ഫ്രഞ്ച്പ്പടയെ തോല്‍പ്പിച്ച് ടുണീഷ്യ പുറത്തേക്ക്

ഫ്രഞ്ച്പ്പടയെ തോല്‍പ്പിച്ച് ടുണീഷ്യ പുറത്തേക്ക്

തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിലെത്തി

ദോഹ: നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ അട്ടിമറിച്ച് ടുണീഷ്യ. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ടുണിഷ്യയുടെ വിജയം. ഏറെ ട്വിസ്റ്റുകള്‍ നിറഞ്ഞ ഇഞ്ചുറി ടൈമിനൊടുവിലാണ് ചരിത്രവിജയം ടുണീഷ്യ സ്വന്തമാക്കിയത്. ജയിച്ചെങ്കിലും പ്രീക്വാര്‍ട്ടര്‍ കാണാതെ അവര്‍ പുറത്തായി. പ്രമുഖ താരങ്ങളായ എംബാപെക്കും അന്റോണിയ ഗ്രീസ്മാനും ഇല്ലാത്ത ഇലവനെ വച്ചാണ് ആദ്യപകുതിയില്‍ ഫ്രാന്‍സ് ഇറങ്ങിയത്. അനായാസം ടുണിഷ്യയെ മറികടക്കമെന്ന രീതിയില്‍ മുമ്പോട്ടു പോയ ഫ്രാന്‍സിനെ വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലായിരുന്നു ടുണീഷ്യയുടെ ഓരോ നീക്കവും. വളരെ വേഗതയോടു കൂടിയ പ്രത്യാക്രമണങ്ങള്‍ ഫ്രാന്‍സ് ഗോള്‍മുഖത്ത് ആശങ്കയുണ്ടാക്കി. ഗോള്‍രഹിതമയിരുന്നു ആദ്യപകുതി. രണ്ടാം പകുതിയില്‍ 58-ാം മിനിട്ടില്‍ വാഹ്ബി ഖാസ്‌റിയാണ് ടുണീഷ്യയുടെ വിജയഗോള്‍ നേടിയത്. ഗോള്‍ കൊണ്ടതിന് ശേഷം ഫ്രാന്‍സ് ഉണര്‍ന്നു കളിച്ചു. സൂപ്പര്‍താരങ്ങളായ എംബാപെയും ഗ്രീസ്മാനുും കളത്തിലിറങ്ങി. കളിയുടെ ഗതിതന്നെ മാറി. നിരന്തരം ആക്രമണങ്ങള്‍ ടൂണീഷ്യന്‍ ഗോള്‍മുഖത്തെത്തിയെങ്കിലും പ്രതീക്ഷിച്ചതു പോലെ ലക്ഷ്യം കണ്ടില്ല. അവസാന നിമിഷങ്ങളില്‍ നിരവധി കോര്‍ണറുകളാണ് ഫ്രാന്‍സിന് ലഭിച്ചിരുന്നത്. എന്നാല്‍ ടുണീഷ്യന്‍ പ്രതിരോധം വിനയായി. ഒടുവില്‍ ഇവന്‍ജുറി ടൈമിന്റെ അവസാന നിമിഷം അന്റോണിയോ ഗ്രീസ്മാന്‍ ഗോള്‍വല ചലിപ്പിച്ച് ആഘോഷം തുടങ്ങിയെങ്കിലും വാര്‍ ഓഫ്‌സൈഡ് വിധിച്ചു. ഫ്രാന്‍സിനെ പരാജയപ്പെടുത്തിയെങ്കിലും ടുണീഷ്യ ലോകകപ്പില്‍ നിന്ന് പുറത്തായി. ഗ്രൂപ്പ് ഡിയില്‍ നിന്ന് ആറു പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫ്രാന്‍സും ആറ് പോയിന്റോടെ ഓസ്‌ട്രേലിയയുമാണ് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. ഡെന്‍മാര്‍ക്കിനെ ഒരു ഗോളിന് അട്ടിമറിച്ചാണ് ഓസ്‌ട്രേലിയ പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഗോള്‍രഹിതമാ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ 60-ാം മിനിട്ടില്‍ മാത്യു ലെക്കിയാണ് ഓസ്‌ട്രേലിയയുടെ വിജയഗോള്‍ നേടിയത്. ജയിച്ചാല്‍ മാത്രമെ ഡെന്‍മാര്‍ക്കിന് പ്രീ ക്വാര്‍ട്ടര്‍ സാധ്യത ഉണ്ടായിരുന്നുള്ളു.16 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലെത്തുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *