പീരുമേട്: കുട്ടിക്കാനം മാര്‍ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജും സാമൂഹിക സേവനരംഗത്ത് പ്രശസ്തരായ സ്മാര്‍ട്ട് ഫൗണ്ടേഷനും സംയുക്തമായി പഠനത്തില്‍ മികച്ച വിദ്യാര്‍ത്ഥിക്കള്‍ക്ക് നല്‍കുന്ന ഡോ. സഖറിയാ മാര്‍ തെയോഫിലസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് വിതരണം നടന്നു. കോളേജ് ഡയറക്ടര്‍ പ്രിന്‍സ് വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പീരുമേട് ഡി.വൈ.എസ്.പി കുര്യാക്കോസ് .ജെ ഉദ്ഘാടനം ചെയ്തു. നാല് ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസന സെക്രട്ടറി ഫാ. ബിജു ആന്‍ഡ്രൂസ് മുഖ്യപ്രഭാഷണം നടത്തി. പഠനത്തില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്ന മാര്‍ ബസേലിയോസ് കോളേജ് കേരള വിദ്യാഭ്യാസ രംഗത്ത് ഒരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് ഫൗണ്ടേഷന്‍ ട്രസ്റ്റീ ഡോ. ബീന ഉമ്മന്‍ കാലം ചെയ്ത ഡോ. സഖറിയാ മാര്‍ തെയോഫിലോസ് തിരുമേനിയെ അനുസ്മരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജയരാജ് കൊച്ചുപിള്ള, സഭ മുന്‍ മാനേജിങ് കമ്മിറ്റിയംഗം ഉമ്മന്‍ ജോണ്‍, ഉമ്മന്‍ കൊച്ചുമ്മന്‍, നിഖില്‍ മാത്യു, പ്രൊഫ. ജാന്‍സണ്‍ ഏലിയാസ്, പ്രൊഫ. മണികണ്ഠന്‍.എസ് എന്നിവര്‍ പ്രസംഗിച്ചു.