കോഴിക്കോട്: പള്ളിക്കണ്ടി അഴീക്കല്‍ റോഡില്‍ കോര്‍പറേഷന്‍ നിര്‍മിക്കുന്ന ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് പദ്ധതി ജനവാസമേഖലയായ പ്രദേശത്ത് നിന്ന് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് നടത്തുന്ന ജനകീയ പ്രതിരോധ സമരത്തിന് ശക്തമായ പിന്തുണ നല്‍കുമെന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ഫറഞ്ഞു. നാലിന് വൈകീട്ട് 4.30ന് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജനറാലിയും ഐക്യദാര്‍ഢ്യ സംഗമവും നടത്തും. എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറക്കല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, സമരസമിതി ചെയര്‍മാന്‍ ഫൈസല്‍ പള്ളിക്കണ്ടി, കണ്‍വീനര്‍ ടി.സിദ്ദിഖ്, എസ്.ഡി.പി.ഐ ജില്ലാ ഭാരവാഹികളായ കെ. അബ്ദുള്‍ ജലീല്‍ സഖാഫി, കെ.ഷമീര്‍, കെ.പി ഗോപി, പി.വി ജോര്‍ജ്, ജുഗല്‍ പ്രകാശ്, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ ജനറല്‍ സെക്രട്ടറി ശബ്‌ന.ടി, എസ്.ഡി.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് കുമാര്‍, എസ്.ഡി.പി.ഐ സൗത്ത് മണ്ഡലം പ്രസിഡന്റ് ജാഫര്‍ കെ.പി, സെക്രട്ടറി മുഹമ്മദ് ഷിജി തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ. അബ്ദുള്‍ ജലീല്‍ സഖാഫി, സെക്രട്ടറി കെ.ഷമീര്‍, സൗത്ത്മണ്ഡലം പ്രസിഡന്റ് കെ.പി ജാഫര്‍, സെക്രട്ടറി മുഹമ്മദ് ഷിജി എന്നിവര്‍ സംബന്ധിച്ചു.