കോഴിക്കോട്: കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ എയ്ഡ്‌സ് ദിനാചരണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ.സുജാത. എം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.പി.പി പ്രമോദ് കുമാര്‍ എയ്ഡ്‌സ് ദിന സന്ദേശം നല്‍കി. ജീവനക്കാര്‍ക്കായി നടത്തിയ പോസ്റ്റര്‍ രചന മത്സര വിജയികള്‍ക്ക് സമ്മാനദാനം നടത്തി. ഓയിസ്‌ക മൈഗ്രന്റ് പ്രൊജക്ട് ഓഫീസര്‍ കെ നളിനാക്ഷന്‍ ആശംസകള്‍ നേര്‍ന്നു. ആര്‍.എം.ഒ ഡോ.ദിവ്യ പി. എസ് ചടങ്ങില്‍ റിബ്ബണ്‍ അണിയിച്ചു. സംഘാടകര്‍ ചേര്‍ന്ന് ദീപം തെളിയിച്ചു. ഐ.സി.ടി.സി ഇന്‍ചാര്‍ജ് ഡോ. സ്മിത.വി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ.അഫ്‌സല്‍ സ്വാഗതവും ഐ.സി.ടി.സി കൗണ്‍സിലര്‍ രമ്യാ ജോസഫ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍രും ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലേയും ഗുരുവായൂരപ്പന്‍ കോളേജ് എന്‍.എസ്.എസ് യൂണിറ്റിലേയും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്‌കിറ്റ് , ഫ്‌ളാഷ്‌മൊബ് എന്നിവ അവതരിപ്പിച്ചു.