കാലിക്കറ്റ് ഫ്രൂട്ട് ട്രീ ചലഞ്ചിന് തുടക്കമായി

കോഴിക്കോട്:ജില്ലയെ ഫലവൃക്ഷ സമൃദ്ധ നഗരമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷൻ, ഗ്രീൻ കെയർ മിഷൻ, കോഴിക്കോട് സൗത്ത് ജില്ലാ ഹയർ സെക്കണ്ടറി എൻ എസ് എസ്, ഗ്രീൻ ഗാർഡൻ മുക്കം എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന ‘കാലിക്കറ്റ് ഫ്രൂട്ട് ട്രീ ചാലൻഞ്ച് 2022’ ആരംഭിച്ചു. ഫലവൃക്ഷങ്ങൾ നട്ടുവളർത്താൻ സൗകര്യമുള്ള സ്‌കൂളുകളിലെ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് സാജന്യമായി ആധുനിക ഫലവൃക്ഷങ്ങൾ നൽകുന്നതോടൊപ്പം നടൽ രീതികൾ പരിപാലനമുറകൾ തുടങ്ങിയവയിൽ പരിശീലനം നൽകും.

കോഴിക്കോട് നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട പത്ത് ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടത്തിയ ആദ്യ ഘട്ട പരിശീലന പരിപാടി ബി.ഇ.എം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ്. സപ്ന ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ ഫൈസൽ എം.കെ, അധ്യക്ഷത വഹിച്ചു. ഗ്രീൻ കെയർ മിഷൻ ചെയർമാൻ കെ.ടി.എ നാസർ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺമാരായ ജെസ് ലിൻ പി.കെ, രുദ്രപ്രിയ ജി.ആർ, ഗ്രീൻ ഗാർഡൻ എംഡി ഉസ്സൻ, എൻ എസ് എസ് പി എ സി മെമ്പർമാരായ ഗീത എസ് നായർ, സന്തോഷ് കുമാർ, പ്രോഗ്രാം ഓഫീസർമാരായ ശ്രീജ, നിഷാകുമാരി, എൻ എസ് എസ് വളണ്ടിയർ ദിസ ദിനേശ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളെ കാർഷിക രംഗത്തേക്ക് ആകർഷിക്കുന്നതിനും അവരുടെ കൃഷി അറിവുകൾവളർത്തുന്നതിനാവശ്യമായ പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *