ഷാരോണ്‍ വധം: ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യഹരജികള്‍ തള്ളി ഹൈക്കോടതി

ഷാരോണ്‍ വധം: ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യഹരജികള്‍ തള്ളി ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം പാറശാലയില്‍ കഷായത്തില്‍ വിഷം ചേര്‍ത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ മാതാവിന്റെയും അമ്മാവന്റെയും ജാമ്യഹരജികള്‍ ഹൈക്കോടതി തള്ളി. കേസിലെ രണ്ടും മൂന്നും പ്രതികളായ സിന്ധു, വിജയകുമാരന്‍ നായര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് സിംഗിള്‍ ബെഞ്ച് നിരസിച്ചത്.
തെളിവ് നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് തങ്ങള്‍ക്കെതിരേയുള്ളത് ജാമ്യം കിട്ടാതിരിക്കാനാണ് കൊലക്കുറ്റം കൂടി ചുമത്തിയതെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍, അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യത്തിന് അര്‍ഹതയില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി നടപടി. നരത്തെ നെയ്യാറ്റിന്‍കര കോടതിയും ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഷാരോണ്‍ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞത്. ഷാരോണുമായി ഗ്രീഷ്മയ്ക്കുള്ള പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് ഇരുവരുടെയും ഹരജിയില്‍ പറയുന്നത്. തങ്ങളെ കേസില്‍ പ്രതിയാക്കിയത് ഗ്രീഷ്മയെ സമ്മര്‍ദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാന്‍ വേണ്ടിയാണെന്നും ഹരജിയില്‍ ആരോപിച്ചു. വിഷക്കുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും പ്രതികള്‍ പറയുന്നു. അന്വേഷണം പൂര്‍ത്തിയായിട്ടും കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയില്ല. ഇനിയും കസ്റ്റഡിയില്‍ തുടരുന്നത് ഉപജീവനമാര്‍ഗം ഇല്ലാതാക്കുമെന്നും ആരോഗ്യ സ്ഥിതി മോശമാണെന്നും പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. നേരത്തെ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി ഇരുവരുടെയും ജാമ്യ ഹരജി തള്ളിയിരുന്നു.

ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തില്‍ പങ്കുണ്ടെന്നായിരുന്നുേപാലിസിന്റെ കണ്ടെത്തല്‍. ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയതാണ് കൊലപാതകമെന്ന് ഷാരോണ്‍ രാജിന്റെ കുടുംബം ആരോപിച്ചിരുന്നു. ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് തുടക്കം മുതല്‍ ഷാരോണ്‍ രാജിന്റെ കുടുംബം ഉറപ്പിച്ച് പറഞ്ഞിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പോലിസ് കേസില്‍ പ്രതിചേര്‍ത്തത്. ഷാരോണിന്റെ കൊലയില്‍ ഇനിയും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പോലിസ് പരിശോധിക്കുന്നുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *