പാഠ്യപദ്ധതി പരിഷ്‌കരണം: ജനകീയ ക്യാമ്പയിനുമായി കെ.എസ്.ടി.എം

പാഠ്യപദ്ധതി പരിഷ്‌കരണം: ജനകീയ ക്യാമ്പയിനുമായി കെ.എസ്.ടി.എം

കോഴിക്കോട്: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 10 വരെ ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് പഠനാര്‍ഹമായ ബുക്ക്‌ലെറ്റുകള്‍ സംസ്ഥാനത്തുടനീളം വിതരണം ചെയ്യും. പൊതുജനങ്ങളില്‍നിന്ന് ലഭ്യമാകുന്ന വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം നൂഹ് ചേളന്നൂര്‍, റൂറല്‍ സബ്ജില്ലാ പ്രസിഡന്റ് എ.കെ മുഹമ്മദ് യൂസുഫ്, ചേവായൂര്‍ സബ്ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ്, സെക്രട്ടറി സഫറുല്ല ചെറുവറ്റ, റോഷിക് എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *