നാദാപുരം: തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ മൂന്നാമത്തെ കളിസ്ഥല നിര്‍മാണത്തിന് നാദാപുരം ഗ്രാമപഞ്ചായത്തിലെ ഇയ്യങ്കോട് പുഴയോരത്ത് തുടക്കമായി. ഒരു പഞ്ചായത്തില്‍ ഒരു ഗ്രാമീണ കളിക്കളം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 75 സെന്റ് പുഴപുറമ്പോക്ക് സ്ഥലത്ത് ആധുനിക രീതിയിലുള്ള കളിസ്ഥലം നിര്‍മിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയം അനുസരിച്ച് തൊഴിലുറപ്പ് പദ്ധതിയില്‍ പൊതുആസ്തികള്‍ സൃഷ്ടിക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ആകെ 47.25 ലക്ഷം രൂപയുടെ അടങ്കല്‍ തുക ചിലവ് പ്രതീക്ഷിക്കുന്ന പ്രവര്‍ത്തികള്‍ക്ക് ആരംഭം കുറിച്ചത്.
പഞ്ചായത്തിന്റെ ആസ്തിയില്‍ ഉള്‍പ്പെട്ട സ്ഥലത്ത് കളിക്കള നിര്‍മാണത്തിന് ജില്ലാതല അനുമതി ലഭിക്കുകയും പഞ്ചായത്ത് അംഗീകൃത വെണ്ടറെ തിരഞ്ഞെടുത്തതിന് ശേഷമാണ് പ്രവര്‍ത്തി ആരംഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയിലെ മെറ്റീരിയല്‍ ഘടകത്തിലെ 30 ശതമാനത്തില്‍ ഉള്‍പ്പെടുത്തിയ സാമൂഹിക ആസ്തി നിര്‍മാണത്തിലാണ് പദ്ധതിയുടെ ഫണ്ട് കണ്ടെത്തുന്നത്. ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച നിറഞ്ഞ സദസ്സില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ തൊഴിലുറപ്പ് പദ്ധതി ജോയിന്‍ പ്രോഗ്രാം ഓഫിസര്‍ മുഹമ്മദ് ഷാ മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് പദ്ധതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെംബറും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സി.കെ നാസര്‍ സ്വാഗതം പറഞ്ഞു.
സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ എം.സി സുബൈര്‍, ജനീദ ഫിര്‍ദൗസ്, അംഗങ്ങളായ പി.പി ബാലകൃഷ്ണന്‍, വി. അബ്ദുല്‍ ജലീല്‍, വാസു പറമ്പത്ത്, മസ്ബൂബ ഇബ്രാഹിം, റോഷ്ന പിലാക്കാട്ട്, സുമയ്യ പാട്ടത്തില്‍, ഇ.കെ സുനിത, സി.ടി.കെ സമീറ, ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ ദേവിക രാജ്, ജോയിന്റ് ബി.ഡി.ഒ സ്വപ്‌ന, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.എം രഘുനാഥ്, ടി. കണാരന്‍, മഠത്തില്‍ അബ്ദുല്ല ഹാജി, സി.എച്ച് ദിനേശന്‍, കെ.ടി.കെ ചന്ദ്രന്‍, കരിമ്പില്‍ ദിവാകരന്‍, കോടുകണ്ടി മൊയ്തു, പി. രാജന്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഷഹീര്‍ മുറിച്ചാണ്ടി എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ നവനീദ് രാജഗോപാല്‍ നന്ദി പറഞ്ഞു.