കോഴിക്കോട്: 1994ല്‍ കാളാണ്ടിതാഴത്ത് പ്രവര്‍ത്തനം ആരംഭിച്ച ദര്‍ശനം സാംസ്‌കാരിക വേദിയുടെ രജതജൂബിലി പ്രഭാഷണ പരമ്പര പുസ്തക ചര്‍ച്ചയോടെ ആരംഭിക്കുമെന്ന് സെക്രട്ടറി എം.എ ജോണ്‍സന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ രണ്ടിന് ഉച്ചക്ക് 2.30ന് എം.എന്‍ സത്യാര്‍ഥി ഹാളില്‍ മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ ബേബി ഉദ്ഘാടനം ചെയ്യും. പുകസ ജില്ലാ സെക്രട്ടറി യു. ഹേമന്ത്കുമാര്‍ അധ്യക്ഷത വഹിക്കും. ലതാലക്ഷ്മിയുടെ ‘ചെമ്പരത്തി’ എന്ന കഥാസമാഹരത്തെ ആസ്പദമാക്കി ‘ചെമ്പരത്തി വര്‍ത്തമാനത്തിന്റെ രൂപകങ്ങള്‍’ എന്ന വിഷയത്തില്‍ ദേശാഭിമാനി വാരിക പത്രാധിപര്‍ പ്രൊഫ. കെ.പി മോഹനന്‍ വിമര്‍ശന പഠനം അവതരിപ്പിക്കും. അഡ്വ. പി.എന്‍ ഉദയഭാനു, ടി.വി ലളിതപ്രഭ, ഡോ. എ.കെ അബ്ദുള്‍ ഹക്കീം, അനിമോള്‍, കെ. സുരേഷ്‌കുമാര്‍, മനോഹര്‍ തോമസ് എന്നിവര്‍ സംസാരിക്കും. എന്‍.പി രാജേന്ദ്രന്‍, ലതാലക്ഷ്മി, കുമാരി അശ്വതി രാമന്‍, കെ.കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്ക് രക്ഷാധികാരി അംഗത്വഫലകം കവി പി.കെ ഗോപി കൈമാറും. ലതാലക്ഷ്മിയുടെ അഞ്ച് പ്രധാന രചനകളായ ചെമ്പരത്തി, പാമരം കുന്നിന്റെ താഴ്‌വാരത്ത്, ഗുണ്ടല്‍പേട്ടിലെ മഴ മരങ്ങള്‍, മണ്ണാങ്കട്ടകള്‍ രൂപങ്ങള്‍ തേടുമ്പോള്‍, പാഴ്‌യന്ത്രം എന്നിവയുടെ തത്സമയ ചിത്രീകരണം യഥാക്രമം പ്രമുഖ ചിത്രകാരന്മാരായ കബിത മുഖോപദ്ധ്യായ, ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, കെ. സുധീഷ്, ജോസഫ്. എം വര്‍ഗീസ്, സുനില്‍ അശോകപുരം എന്നിവര്‍ നിര്‍വഹിക്കും. പ്രതാപ് മൊണാലിസ ക്യൂറേറ്ററാവും ലതാലക്ഷ്മി മറുപടി പറയും. ദര്‍ശനം ഗ്രന്ഥാലയം പ്രസിഡന്റ് ടി.കെ സുനില്‍കുമാര്‍ നന്ദിയും പറയും. ഒരു വര്‍ഷക്കാലം നീളുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ആറ് ഗ്രന്ഥങ്ങളെ ആസ്പദമാക്കി രണ്ട് മാസം കൂടുമ്പോള്‍ സംവാദം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ദര്‍ശനം ജോയന്റ് സെക്രട്ടറി കൊല്ലറയ്ക്കല്‍ സതീശന്‍, പുകസ ടൗണ്‍ മേഖല പ്രസിഡന്റ് കുര്യന്‍ ജോണ്‍, ക്യുറേറ്റര്‍ പ്രതാപ് മൊണാലിസ എന്നിവരും പങ്കെടുത്തു.