കോഴിക്കോട്: കോട്ടുകുളങ്ങര ശ്രീവനശാസ്ത ക്ഷേത്രം ആറാമത് ഭാഗവതസത്രം നാല് മുതല്‍ 11 വരെ നടക്കുമെന്ന് ട്രസ്റ്റി ചെയര്‍മാന്‍ വി.കെ.എസ് മേനോനും ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ.എം സുരേഷ് ചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാലിന് രാവിലെ 10 മണിക്ക് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം.കെ രാഘവന്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ ആശംസകള്‍ നേരും. വൈകീട്ട് നാല് മണിക്ക് മാഹാത്മ്യ പാരായണത്തോടെ സ്വാമി അശേഷാനന്ദ സരസ്വതിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഭാഗവത സത്രം ആരംഭിക്കും. സ്വാമി ചിദാനന്ദപുരി, സ്വാമി നരസിംഹാനന്ദ, സ്വാമി ഭുവനേന്ദ്ര ഭാരതി, സ്വാമി ആത്മാനന്ദ, സ്വാമിനി ശിവാനന്ദപുരി, കടാമ്പുഴ അപ്പുവാര്യര്‍, പാലാഞ്ചേരി നവീന്‍ ശങ്കര്‍, വയപ്രം വാസുദേവ പ്രസാദ്, ശ്രീഹരി ഗോവിന്ദ്, ഇന്ദിരാ കൃഷ്ണ കുമാര്‍, കെ. വീരരാഘവന്‍, എ.കെ.ബി നായര്‍, ഉഷാ അച്ചുണ്ണി, കെ.പി രാമചന്ദ്രന്‍, പുല്ലൂര്‍മണ്ണ മണിവര്‍ണ്ണന്‍, കാപ്ര അച്യുതന്‍ നമ്പൂതിരി, വിനോദ് കുമാര്‍ ശര്‍മ്മ, പെരികമന ശ്രീധരന്‍ നമ്പൂതിരി എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും. ഉഷാ അച്ചുണ്ണി, ഗീതാ വാസുദേവ് പാരായണം നിര്‍വഹിക്കും. ഡിസംബര്‍ മൂന്നിന് രാവിലെ 10 മണിക്ക് നയനാരവിന്ദാര്‍ച്ചനം നടക്കും. ഡിസംബര്‍ 10ന് വൈകീട്ട് ഗുരുവായൂര്‍ ക്ഷേത്രകലാ നിലയം കാളിയ മര്‍ദനം അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം. രഘുവീറും സംബന്ധിച്ചു.