കാര്‍ത്തിക മഹോത്സവം ഒന്നിന് കൊടിയേറും

കാര്‍ത്തിക മഹോത്സവം ഒന്നിന് കൊടിയേറും

മാഹി: പുരാതനമായ ചെമ്പ്ര ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ കാര്‍ത്തിക മഹോത്സവത്തിന് ഡിസംബര്‍ ഒന്നിന് രാത്രി 7.20ന് കൊടിയേറും.
വിവിധ ദിവസങ്ങളില്‍ ഗണപതി ഹോമം, ഭഗവതിസേവ, മുളപൂജ കൊടി പൂജ, കലശാഭിഷേകം, ശ്രീഭൂതബലി. ദീപാരാധന, അത്താഴപൂജ, നാട് വലംവെക്കല്‍, എന്നിവയുണ്ടാകും. ആധ്യാത്മിക പ്രഭാഷണം, ഭക്തിഗാനമേള, തിടമ്പ് നൃത്തം, തായമ്പക, ഗ്രാമബലി, കാഴ്ചശീവേലി എന്നിവയുമുണ്ടാകും.
എട്ടിന് ആറാട്ട് സദ്യയോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും.

Share

Leave a Reply

Your email address will not be published. Required fields are marked *