കാസര്‍ഗോഡ്: കണിച്ചിറ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം കണിച്ചിറയില്‍ ഡിസംബര്‍ രണ്ട് വെള്ളിയാഴ്ച മൃഗസംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. നീലേശ്വരം മുനിസിപ്പാലിറ്റിയിലെ 30, 31 വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കണിച്ചിറയിലാണ് ക്ഷീര സംഘത്തിന്റെ പ്രവര്‍ത്തനം. തൃക്കരിപ്പൂൂര് എം.എല്‍.എ എം.രാജഗോപാലന്‍ അധ്യക്ഷനാകുന്ന പരിപാടിയില്‍ മില്‍മ ചെയര്മാന് കെ.എസ് മണി മുഖ്യാതിഥിയായിരിക്കും.