
ഒന്നാം വേദിയിൽ ഹൈസ്‌കൂൾ വിഭാഗം സംഘനൃത്തം അരങ്ങേറിയപ്പോൾ ഗ്രൗണ്ടിൽ നിൽക്കാനിടമില്ലാത്തവിധം കാണികളായിരുന്നു. നാടകമത്സരം നടക്കുന്ന ടൗൺഹാളിലും ബാൽക്കണിയിലടക്കം നിറഞ്ഞ സദസായിരുന്നു.
കോവിഡ് കാലത്തിന് ശേഷം നാടുണർത്തി നടക്കുന്ന ഉത്സവത്തെ ഒരേ മനസ്സോടെയാണ് വടകര ഏറ്റെടുത്തിരിക്കുന്നത്. ജനപ്രതിനിധികളും പൊതു പ്രവർത്തകരും ,ജില്ലാ ഭരണകൂടവും, കലാസ്വാദകരുമൊക്കെ ചേർന്ന് യുവജനോത്സവത്തെ കടത്തനാടിന്റെ ജനകീയ ഉത്സവമാക്കി മാറ്റിയിരിക്കുകയാണ്.
