ശ്രദ്ധേയമായി സാംസ്‌ക്കാരിക സായാഹ്നം

ശ്രദ്ധേയമായി സാംസ്‌ക്കാരിക സായാഹ്നം

കോഴിക്കോട്:ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌ക്കാരിക സായാഹ്നം ശ്രദ്ധേയമായി. വടകര ലിങ്ക് റോഡിൽ സജ്ജമാക്കിയ പ്രത്യേകവേദിയിൽ പ്രശസ്ത ഗായകനും സംഗീത നാടക അക്കാദമി അംഗവുമായ വി.ടി മുരളി സാംസ്‌ക്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്തു. പി കെ സതീഷ് അധ്യക്ഷനായി.

കടത്തനാടിന്റെ സാഹിത്യ പാരമ്പര്യം എന്ന ചർച്ചയിൽ കെ.വി സജയ്, ടി രാജൻ, ഡോ. കെ.എം ഭരതൻ, ഡോ. ശശികുമാർ പുറമേരി, ആർ ബാലറാം, മധു കടത്തനാട്, പി.എസ് ബിന്ദു മോൾ എന്നിവർ സംസാരിച്ചു. വടകരയിലെ കലാകാരൻമാർ ഒരുക്കിയ മധുര ഗീതങ്ങൾ, ശ്രീജിത്ത് വിയ്യൂരിന്റെ മാജിക്ഷോ, മധുസൂധനൻ ഭരതശ്രീയുടെ ശാസ്ത്രീയ നൃത്തം എന്നിവയും വേദിയിൽ അരങ്ങേറി.

ചോമ്പാല ബിഇഎം യുപി സ്‌കൂളിലെ കുട്ടികളുടെ ചിറകൊടിയുന്ന ബാല്യങ്ങളെന്ന തെരുവുനാടകം, വടകര മ്യൂസിഷ്യൻസ് വെൽഫയർ അസോസിയേഷന്റെ ഗാന സദസ്, രാജീവ് മേമുണ്ടയുടെ മേജിക് ഷോ, സി കെ ജയപ്രസാദിന്റെ ലഹരി വിരുദ്ധ പ്രഭാഷണം എന്നിവയും വേദിയിൽ നടന്നു

Share

Leave a Reply

Your email address will not be published. Required fields are marked *