തിരുവനന്തപുരം: സമരക്കാര്‍ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് വിഴിഞ്ഞത്ത് നടത്തുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സര്‍ക്കാറിനെതിരേ പ്രവര്‍ത്തിക്കാന്‍ പുറത്തുള്ള ഏജന്‍സികള്‍ സഹായിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പുരോഹിതന്മാര്‍ പല കാരണങ്ങള്‍ പറഞ്ഞ് സമരത്തിന് നിര്‍ബന്ധിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. കേസില്‍ ബുദ്ധിമുട്ട് അനുഭവിക്കുക സാധാരണ മത്സ്യത്തൊഴിലാളികളാണ്. കേസ് നടത്താന്‍ ഏതെങ്കിലും പുരോഹിതര്‍ ഉണ്ടാകുമോ എന്നും വി. ശിവന്‍കുട്ടി ചോദിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി പരിചയമുള്ള ഏതോ ശക്തികള്‍ ആക്രമണത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പാഠ്യപദ്ധതി പരിഷ്‌ക്കരണത്തില്‍ സംശയമുള്ളവര്‍ ഉണ്ടെങ്കില്‍ അവരുമായി വീണ്ടും ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വിവാദമുണ്ടാക്കി പാഠ്യപദ്ധതി അടിച്ചേല്‍പ്പിക്കാന്‍ ഉദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനത്ത് മുഴുവന്‍ ജാഗ്രത നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലും പോലിസ് വിന്യാസം നടത്താനാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജിപിയുടെ നിര്‍ദേശം.