മാഹി: രണ്ട് മാസത്തിനകം മാഹി – പുതുച്ചേരി റൂട്ടില്‍ പഴയ ബസ്സുകള്‍ക്ക് പകരം പുതിയ പി.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി എന്‍.രംഗസ്വാമി ജനശബ്ദം മാഹിയുടെ നിവേദകസംഘത്തിന് ഉറപ്പ് നല്‍കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലച്ചുപോയ റേഷന്‍ സംവിധാനം പുനഃസ്ഥാപിക്കണമെന്നും കൊറോണക്ക് ശേഷം വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നടക്കാനിരിക്കുന്ന നിയമനങ്ങളില്‍ രണ്ട് വയസ്സിന്റെ ഇളവ് അനുവദിക്കണമെന്നും ടി.എം സുധാകരന്‍, സുരേഷ് പന്തക്കല്‍, ചാലക്കര പുരുഷു, ദാസന്‍ കാണി, ഷൈജപാറക്കല്‍, ജസീമ മുസ്തഫ, ഷിബു, എന്നിവരടങ്ങിയ നിവേദക സംഘം ആവശ്യപ്പെട്ടു.