സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന മാതൃകാ പഞ്ചായത്ത് പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം മൃഗസംരക്ഷണ, ക്ഷീരവികസന, വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച രാവിലെ 9.30ന് പോത്തന്‍കോട് സഫര്‍ലാന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പങ്കെടുക്കും. കല്ലിയൂര്‍ മൃഗാശുപത്രി മുഖേനയാണ് പോത്തന്‍കോട് പഞ്ചായത്തിലെ മാതൃകാ പദ്ധതി നടപ്പിലാക്കുന്നത്.